ആദിത്യ-എൽ1 വിക്ഷേപിച്ച ദിവസം ക്യാൻസർ സ്ഥിരീകരിച്ചു’; വെളിപ്പെടുത്തലുമായി ഐഎസ്ആർഒ മേധാവി


ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന മേധാവി എസ് സോമനാഥിന് കാൻസർ സ്ഥിരീകരിച്ചു. ഇന്ത്യയുടെ ആദിത്യ-എൽ1ദൗത്യം ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ദിവസമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു സ്കാനിൽ വളർച്ച ശ്രദ്ധയിൽപ്പെടുക യായിരുന്നുവെന്ന് തർമക് മീഡിയ ഹൗസിന് നൽകിയ അഭിമുഖത്തിൽ സോമനാഥ് വെളിപ്പെടുത്തി.

“ചന്ദ്രയാൻ-3 മിഷൻ വിക്ഷേപണ വേളയിൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, ആ സമയത്ത് എനിക്ക് അത് വ്യക്തമായിരുന്നില്ല. എനിക്ക് അതിനെ ക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല.” സോമനാഥ് പറഞ്ഞു.ആദിത്യ-എൽ1 ദൗത്യം വിക്ഷേപിച്ച ദിവസം തന്നെ രോഗനിർണയം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗനിർണയം അദ്ദേഹത്തെ മാത്രമല്ല, ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലുടനീളം അദ്ദേഹത്തിൻ്റെ കൂടെയുണ്ടായിരുന്ന കുടുംബ ത്തെയും സഹപ്രവർത്തകരെയും ഞെട്ടിച്ചിരുന്നു.

2023 സെപ്തംബർ 2-ന്, ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത സൗരോർജ്ജ നിരീക്ഷണ കേന്ദ്രമായ ആദിത്യ എൽ1, സൂര്യനെക്കുറിച്ച് പഠിക്കാനുള്ള യാത്ര ആരംഭിച്ചപ്പോഴാണ് എസ് സോമനാഥ് ഒരു പതിവ് സ്കാനിന് വിധേയനായത്. തൻ്റെ വയറിലെ വളർച്ചയെ കുറിച്ചുള്ള അപ്രതീക്ഷിതമായ ഈ കണ്ടെത്തലിന് പിന്നാലെ അദ്ദേഹം ചെന്നൈയിലെത്തി കൂടുതൽ സ്കാനുകൾ നടത്തി. തുടർന്ന് തൻ്റെ പ്രൊഫഷണൽ ഉത്തരവാദിത്തങ്ങൾക്കൊപ്പം തന്നെ തനിക്ക് കാര്യമായ ആരോഗ്യ പ്രശ്നമുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം കീമോതെറാപ്പി

“ഇത് കുടുംബത്തിന് ഒരു ഞെട്ടലായിരുന്നു. എന്നാൽ ഇപ്പോൾ, ക്യാൻസറും അതിൻ്റെ ചികിത്സയും ഒരു പരിഹാരമായി ഞാൻ കാണുന്നു.”, അദ്ദേഹം പറഞ്ഞു.”ആ സമയത്ത് പൂർണ്ണമായ രോഗശമനത്തെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഈ പ്രക്രി യയ്ക്ക് വിധേയനായിക്കൊണ്ടിരുന്നു,” ക്യാൻസറിനെതിരായ തൻ്റെ പോരാട്ടത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു. കേവലം നാല് ദിവസം ആശുപത്രിയിൽ ചെലവഴിച്ച ശേഷം, അഞ്ചാം ദിവസം മുതൽ വേദനയില്ലാതെ തന്നെ അദ്ദേഹം ഇസ്രോയിലെ തൻ്റെ ജോലി പുനരാരംഭിച്ചു.

“ഞാൻ പതിവായി പരിശോധനകൾക്കും സ്‌കാനിംഗിനും വിധേയനാകും. പക്ഷേ, ഇപ്പോൾ ഞാൻ പൂർണ്ണമായും സുഖം പ്രാപിച്ചുകഴിഞ്ഞു, എൻ്റെ ജോലികൾ പുനരാരംഭി ച്ചിട്ടുണ്ട്,” സോമനാഥ് കൂട്ടിച്ചേർത്തു.


Read Previous

നേരൃമംഗലം കാട്ടാന ആക്രമണം, വീട്ടമ്മയുടെ മൃതദേഹവുമായി കോണ്‍ഗ്രസിന്റെ പ്രതിഷേധം; സംഘര്‍ഷം, പൊലീസുമായി ഉന്തും തള്ളും

Read Next

‘ഇന്‍തിഫാദ’ എന്ന പേര് ഉപയോഗിക്കരുത്; ബാനറുകളിലും പോസ്റ്റുകളിലും പാടില്ല; ഉത്തരവിറക്കി വൈസ് ചാന്‍സലര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »