ദമാം: കേരളത്തെ ഞെട്ടിച്ച് തിരുവനന്തപുരത്തെ കൂട്ടക്കൊലയിലെ പ്രതി അഫാന്‍റെ പിതാവ് റഹീം. നേരത്തെ റിയാദില്‍ ജോലിചെയ്തിരുന്ന റഹീം സൗദിയിലെ ദമാമില്‍ ആണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. കുടുംബത്തിലെ അഞ്ചു പേര്‍ മകനാല്‍ കൊല്ലപെട്ട വേദനയില്‍ തകര്‍ന്ന് ഇരിക്കുകയാണ് പിതാവ് അബ്ദുല്‍ റഹീം. മകന് കടബാധ്യത ഉള്ള കാര്യം അറിയില്ല മറ്റു പ്രശ്നങ്ങള്‍ ഉള്ളാതായി രണ്ടു ദിവസം മുന്‍പ് ഭാര്യക്ക് വിളിച്ചപ്പോഴും അറിയാന്‍ സാധിച്ചില്ലായെന്നും അദ്ദേഹം പറഞ്ഞു

മകനെ കുറിച്ച് നല്ലതേ പറയാനുള്ളൂ അദേഹത്തിന്, എന്തിനാണ് അവന്‍ ഈ ക്രൂരകൃത്യം ചെയ്തു എത്ര ആലോചിട്ടും മനസിലാകുന്നില്ല വിതുമ്പി കൊണ്ട് അദ്ദേഹം പറഞ്ഞു. മകനുമായി അവസാനം വാട്ട്സപ്പില്‍ ചാറ്റ് ചെയ്തത് ഒരാഴ്ച മുന്‍പാണ് എന്നാണ് അദ്ദേഹം മലയാളമിത്രത്തോട് പറഞ്ഞത്.
പിതാവിന് നാട്ടിലെത്തുന്നതിന് നിരവധി തടസങ്ങളുണ്ട് സാമ്പത്തിക ബാധ്യ തകാരണം നിയമ പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ് കഴിഞ്ഞ രണ്ടര വര്‍ഷമായി ഇക്കാമയും പുതുക്കിയിട്ടില്ല. സാമുഹ്യ പ്രവര്‍ത്തകര്‍ സഹായത്തിനായി രംഗത്തുണ്ട്,