കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രേവോസ്റ്റ് പുതിയ മാർപാപ്പ; ലെയോ പതിനാലാമൻ എന്നറിയപ്പെടും: അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ പോപ്പ്


വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെ സിംഹസനത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമി യായി അമേരിക്കയില്‍ നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രേവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. ഇനി ലെയോ പതിനാലാമന്‍ മാര്‍പാപ്പ എന്ന് അദേഹം അറിയപ്പെടും.അമേരിക്കയിലെ ചിക്കാഗോയില്‍ നിന്നു ള്ള കര്‍ദിനാളാണ് അദേഹം. അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയാണ് അറുപത്തൊ മ്പതു കാരനായ കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രേവോസ്റ്റ്

ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് മാര്‍പാപ്പയാണ് അദേഹം. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടു ത്തതിന്റെ അടയാളമായി വത്തിക്കാനിലെ സിസ്റ്റെയ്ന്‍ ചാപ്പലിന്റെ പുകക്കുഴലില്‍ നിന്നും വൈകു ന്നേരം വെളുത്ത പുക ഉയര്‍ന്നതോടെ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളുടെ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു.

മെയ് ഏഴിന് ആരംഭിച്ച കോണ്‍ക്ലേവിലാണ് രണ്ടാം ദിവസം തന്നെ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടു ത്തത്. വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരായിരുന്നു കോണ്‍ക്ലേവില്‍ സംബന്ധിച്ചത്. 2013 മാര്‍ച്ച് 13 മുതല്‍ ആഗോള കത്തോലിക്കാ സഭയുടെ തലവനായിരുന്ന ഫ്രാന്‍സിസ് പാപ്പ 2025 ഏപ്രില്‍ 21 ന് നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടതോടെയാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കേണ്ടി വന്നത്. ലെയോ പതിനാലാമന്‍ എന്ന നാമമാണ് പുതിയ പാപ്പ സ്വീകരിച്ചിരിക്കുന്നത്.


Read Previous

കെ. സുധാകരനെ മാറ്റി; സണ്ണി ജോസഫ് പുതിയ കെ പി സി സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് യു ഡി എഫ് കണ്‍വീനര്‍

Read Next

വിശ്വസ്തയോടെ; കണ്ണൂരില്‍ നിന്ന് പിന്‍ഗാമി; കോണ്‍ഗ്രസിന് കരുത്തേകാന്‍ സുധാകരന് പിന്നാലെ ‘സണ്ണി വക്കീല്‍’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »