Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാര്‍ണിയുടെ നയതന്ത്ര പരീക്ഷണം; ഇന്ത്യന്‍ വംശജ അനിത ആനന്ദ് കനേഡിയന്‍ വിദേശകാര്യ മന്ത്രി


ഒട്ടാവ: ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മോശമായ സാഹചര്യത്തില്‍ ഇന്ത്യന്‍ വംശജയെ തന്നെ വിദേശകാര്യ മന്ത്രിയായി നിയമിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ഇന്ത്യന്‍ വംശജ അനിത ആനന്ദാണ് (57) കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി. കഴിഞ്ഞ മാസം നടന്ന ഫെഡറല്‍ തിരഞ്ഞെ ടുപ്പില്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലെ ലിബറല്‍ പാര്‍ട്ടി വീണ്ടും അധികാരം നേടിയിരുന്നു. പിന്നാലെയാണ് ക്യാബിനറ്റില്‍ കാര്‍ണി അഴിച്ചു പണികള്‍ നടത്തിയത്. ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചതോടെ മാര്‍ച്ച് മുതല്‍ പ്രധാനമന്ത്രി പദം വഹിക്കുക യായിരുന്നു കാര്‍ണി.

കാര്‍ണിയുടെ ആദ്യ ക്യാബിനറ്റില്‍ രജിസ്ട്രാര്‍ ജനറല്‍ പദവിയ്‌ക്കൊപ്പം ശാസ്ത്ര, വ്യവസായ വകുപ്പു കളുടെ ചുമതലയും അനിതയ്ക്കായിരുന്നു. ട്രൂഡോ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായി രുന്ന മെലാനി ജോളിയാണ് ശാസ്ത്ര, വ്യവസായ വകുപ്പുകളുടെ പുതിയ ചുമതലക്കാരി.കാനഡയിലേക്ക് കുടിയേറിയ ഇന്ത്യന്‍ ഡോക്ടര്‍മാരാണ് അനിത ആനന്ദിന്റെ മാതാപിതാക്കള്‍. പിതാവ് തമിഴ്‌നാട് സ്വദേശിയും മാതാവ് പഞ്ചാബിയുമാണ്. കാനഡയിലെ നോവ സ്‌കോട്ടിയയിലാണ് ജനനം. ഗീത (അഭി ഭാഷക), സോണിയ (ഡോക്ടര്‍, ഗവേഷക) എന്നിവര്‍ സഹോദരിമാരാണ്.

അഭിഭാഷകനും ബിസിനസുകാരനുമായ ജോണ്‍ നോള്‍ട്ടനാണ് ഭര്‍ത്താവ്. നാല് മക്കളുണ്ട്. ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരില്‍ ഗതാഗതം, ആഭ്യന്തര വ്യാപാരം, പ്രതിരോധം, പൊതുസേവനം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. യൂണിവേഴ്‌സിറ്റി ഒഫ് ടൊറന്റോ ഫാക്കല്‍റ്റി ഓഫ് ലോയിലെ മുന്‍ പ്രഫസറും അഭിഭാഷകയുമായ അനിത 2019 മുതല്‍ ഒന്റേറിയോയിലെ ഓക്ക്വില്ലില്‍ നിന്നുള്ള എംപിയാണ്.


Read Previous

ഹല്‍ഗാം ഭീകരാക്രമണം: യു.എന്‍ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാന്‍ ഇന്ത്യ; വെടിനിര്‍ത്തല്‍ പാലിക്കുമെന്ന് ഗുട്ടറസിന് പാകിസ്ഥാന്റെ ഉറപ്പ്

Read Next

പാകിസ്ഥാനുമായുള്ള ചര്‍ച്ച നേരിട്ട് മാത്രം; മൂന്നാം കക്ഷിയുടെ ഇടപെടല്‍ വേണ്ട: ട്രംപിനെ തള്ളി എസ്. ജയശങ്കര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »