ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കൊച്ചി: മാസപ്പടി കേസ് അന്വേഷിക്കുന്ന എസ്എഫ്‌ഐഒ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് വീണാ വിജയനില്‍ നിന്നും കേസ് അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റി ഗേഷന്‍ ഓഫീസ് മൊഴി രേഖപ്പെടുത്തിയത്. കേസെടുത്ത് 10 മാസത്തിനു ശേഷമാണ് എസ്എഫ്‌ഐഒയുടെ നടപടി.
ചെന്നൈ ഓഫീസില്‍ ഹാജരായ വീണാ വിജയനില്‍ നിന്നും അന്വേഷണ ഉദ്യോഗ സ്ഥനായ അരുണ്‍ പ്രസാദാണ് മൊഴിയെടുത്തത്. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ് എഫ് ഐ ഒ അന്വേഷണം നടക്കുന്നത്. ധാതു മണല്‍ ഖനനത്തിനായി കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനു അനുമതി നല്‍കിയതിനു പ്രതിഫലമായി വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന് മാസപ്പടിയായി രണ്ടു കോടിയായി പണം ലഭിച്ചുവെന്നാണ് ആരോപണം.
കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയം എസ്എഫ്‌ഐഒ അന്വേ ഷണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് സിആര്‍എംഎല്ലില്‍ നിന്നും കെഎസ്‌ഐഡിസി ഉദ്യോഗ സ്ഥരില്‍ നിന്നും എസ്എഫ്‌ഐഒ മൊഴി രേഖപ്പെടുത്തിയിരുന്നു. വീണയുടെ കമ്പനി യായ എക്‌സാലോജിക്കില്‍ നിന്നും അന്വേഷണ ഏജന്‍സി വിവരം ശേഖരിച്ചിരുന്നു. 10 മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് എസ്എഫ്‌ഐഒയ്ക്ക് നല്‍കിയി ട്ടുള്ള നിര്‍ദേശം. അതനുസരിച്ച് ഈ നവംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സാഹചര്യ ത്തിലാണ് വീണാ വിജയനില്‍ നിന്നും മൊഴി രേഖപ്പെടുത്തിയത്.
അതെ സമയം മാസപടി കേസില്‍ പ്രതികരണവുമായി മന്ത്രിയും വീണയുടെ ഭര്‍ത്താവുമായ മുഹമ്മദ് റിയാസ് രംഗത്തെത്തി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ നടപടിയില്‍ പുതുമയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിഷയത്തില്‍ പാര്‍ട്ടി നിലപാട് പറഞ്ഞതാണ്. അതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല. സിപിഎം – ബിജെപി കോംപ്രമൈസ് എന്ന് പ്രചരിപ്പിച്ചവര്‍ക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളത് എന്നും മന്ത്രി ചോദിച്ചു. ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു. ആ വാദം പൊളിഞ്ഞിരിക്കയാണ്. വിഷയങ്ങളില്‍ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് നേരത്തെ ചര്‍ച്ച ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച ചെന്നൈയില്‍വെച്ചാണ് മൊഴിയെടുത്തത്. ഇത് രണ്ടാം തവണയാണ് വീണയെ ചെന്നൈയിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. എസ്എഫ്‌ഐഒ കേസ് അന്വേഷണം ഈ മാസം അവസാ നിരിക്കെയാണ് വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്.
എസ് എഫ് ഐ ഒ അന്വേഷണം നിയമവിരുദ്ധമാണെന്ന സിഎംആര്‍എല്ലിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയിലുണ്ട്. ഇതില്‍ തീരുമാനമാകും വരെ റിപ്പോര്‍ട്ട് സമര്‍പ്പി ക്കുന്നതിന് കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. നവംബര്‍ 12 വരെയാണ് സ്റ്റേ.
