കൊല്ലം ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട തുടർ സംഭവങ്ങൾ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. കേസിൽ പ്രതിയായ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ രേഖാചിത്രങ്ങളും സമുഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. അടുത്തകാലത്തായി കേരള പോലീസ് പുറത്തു വിടുന്ന രേഖ ചിത്രങ്ങൾ പൊതു ജനങ്ങൾക്കിടയിൽ വലിയ രീതിയിൽ പരിഹസത്തിന് ഇടയാകാറുണ്ടായിരുന്നു.