കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അമൽ ബാബു അറസ്റ്റിൽ. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് അമൽ ബാബു. ഇയാൾ ബോംബ് നിർമാണത്തിൽ നേരിട്ടു പങ്കെടുത്തു എന്നാണ് പൊലീസ് പറയുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകനായ മിഥുൻലാൽ പൊലീസ് കസ്റ്റഡിയിലാണ്. മിഥുൻലാലിന്
കണ്ണൂര്‍: ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ പോയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം. 'അത് എനിക്കറിയില്ല. അറിയില്ലെന്ന് പറഞ്ഞില്ലേ. ഷെറിന്റെ വീട്ടില്‍ ആരെങ്കിലും പോയിട്ടുണ്ടെങ്കില്‍ പോയവരെക്കുറിച്ച് അന്വേഷിച്ചോട്ടേ'- എന്നായിരുന്നു
പാനൂർ: മുളിയാത്തോട് റോഡ് അവസാനിക്കുന്നതിന് മുൻപായി 25 മീറ്റർ നീളത്തിൽ മണൽവരമ്പ്. ഇരുവശങ്ങളിലുമായി രണ്ട് വീടുകൾ മാത്രം. ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വലിയപറമ്പത്ത് പി.വി. വിനീഷിന്റെ വീടാണ് ആദ്യം. ബോംബ് സ്ഫോടനം നടന്ന വീട് രണ്ടാമതായും കാണാം. രണ്ടേക്കറോളം പരന്നുകിടക്കുന്ന കശുമാവിൻതോട്ടത്താൽ ചുറ്റപ്പെട്ട സ്ഥലത്ത് ഈ
കണ്ണൂർ: ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഗൂഗിളിൽ സെർച്ച് ചെയ്ത് ലഭിച്ച ‘കസ്റ്റമർ കെയർ നമ്പറി’ൽ വിളിച്ച തോട്ടട സ്വദേശിക്ക് 2,44,075 രൂപ നഷ്ടപ്പെട്ടു. ‘കസ്റ്റമർ കെയറി’ൽനിന്ന് നൽകിയ വാട്സാപ്പ് ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും എ.ടി.എം. കാർഡ് നമ്പറും നൽകിയതോടെയാണ് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായത്. ഗൂഗിളിൽ ആദ്യം
പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ചതിന് ആർസി ഉടമയായ അമ്മയ്ക്ക് അരലക്ഷം രൂപ പിഴ ചുമത്തി. കാക്കാഞ്ചാലിലെ പുതിയകത്ത് വീട്ടിൽ പി.റഹ്‌മ ത്തിനാണ് തളിപ്പറമ്പ് പോലീസ് 55,000 രൂപ പിഴ ചുമത്തിയത്. റഹ്മത്തിൻ്റെ 14 വയസുള്ള മകൻ കഴിഞ്ഞ ദിവസം കാൽനടയാത്രക്കാർക്ക് അപകടം വരുത്തുന്ന രീതിയിൽ കാക്കാഞ്ചാലിൽ സ്കൂട്ടർ ഓടിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ ത്തുടർന്ന്
തിരുവനന്തപുരത്ത് നടന്ന കേരള സര്‍വകലാശാല കലോത്സവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണ വിധേയനായ വിധി കര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ ഷാജിയെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരിലെ വീട്ടിലാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ ഷാജിയെ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. നിരപരാധി
കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആരാകുമെന്ന അനിശ്ചിതത്വം തുടരുന്നതിനിടെ കെ. സുധാകരന് വേണ്ടി പ്രചാരണം തുടങ്ങി അണികൾ. ജില്ലയുടെ വിവിധ ഇടങ്ങളിൽ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചാണ് പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. മത്സരിക്കാനില്ലന്ന് സുധാകരൻ, മത്സരിച്ചേ തീരുവെന്ന് നേതൃത്വം. പകരക്കാരുടെ പട്ടികയിൽ പേരുകൾ ഇപ്പോൾത്തന്നെ അനവധിയാണ്. എന്നാൽ ഡൽഹിയിൽ
കണ്ണൂര്‍: വധശ്രമക്കേസില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേസിന്റെ കാര്യത്തില്‍ കോടതി നീതീകരിക്കാനാവാത്ത ധൃതി കാണിച്ചു. മറ്റൊരു ബെഞ്ചിലേക്ക് മാറേണ്ട കേസ് ധൃതിപ്പെട്ട് വാദം കേട്ടു. ജുഡീഷ്യറിയിലെ ഇത്തരം പുഴുക്കുത്തുകള്‍ക്കെതിരെ പ്രതികരിക്കണമെന്നും പി ജയരാജന്‍ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറഞ്ഞു. കോടതിയുടെ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഇറങ്ങേണ്ടി വന്നാല്‍ ഇറങ്ങുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കണ്ണൂരില്‍ കെ.സുധാകരന്‍ തന്നെ മത്സരത്തിനിറങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് അദേഹത്തിന്റെ പ്രതികരണം. ഇരുപതില്‍ ഇരുപത് സീറ്റും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദേഹം മറച്ചു വെച്ചില്ല. എന്നാല്‍ തനിക്ക് എംപി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആഗ്രഹമില്ലെന്നും പാര്‍ട്ടിയുടെ അധ്യക്ഷ
കണ്ണൂര്‍:ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഹൈക്കമാന്‍ഡിനെ വീണ്ടും അറിയിച്ച് കെ.പി.സി.സി.അധ്യക്ഷന്‍ കെ.സുധാകരന്‍ ഇതോടെ കണ്ണൂരില്‍ യുഡിഎഫിന് പുതിയ സ്ഥാനാര്‍ഥി വരാന്‍ സാധ്യതയേറി. നിലവിലെ സിറ്റിങ് എംപിമാരില്‍ സുധാകരന്‍ മാത്രമാണ് മത്സരത്തിനില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. കെപിസിസി അധ്യക്ഷനായതിനാല്‍ തനിക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേരത്തെ തന്നെ സുധാകരന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും നേതൃത്വം പൂര്‍ണ്ണ