ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തൃശൂര്‍: സമൃദ്ധിയുടെ പൂവിളിയുമായി ഓണമെത്തുന്നതിന് മുന്നോടിയായി അത്തം നാളിനെ വരവേറ്റ് തൃശൂരിൽ ഭീമൻ പൂക്കളം ഒരുങ്ങി. വടക്കുംനാഥ ക്ഷേത്രത്തിന്‍റെ തെക്കേ ഗോപുരനടയിൽ സായാഹ്‌ന കൂട്ടായ്‌മയാണ് 1,500 കിലോ പൂക്കൾ ഉപയോഗിച്ച് പൂക്കളമൊരുക്കിയത്. ഇതോടെ ശക്തന്‍റെ തട്ടകം കുമ്മാട്ടിയും പുലികളിയുമൊക്കെയായി ഓണാഘോഷത്തിലേക്ക് കടക്കുകയായി. വൈകുന്നേരങ്ങളിൽ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്‍റെ തെക്കേ ഗോപുരനടയിൽ
തൃശൂർ: പുലികളി മഹോത്സവം 2025ന് ഇന്ന് കൊടിയേറും. രാവിലെ 9.00ന് തൃശൂര്‍ നടുവിലാലില്‍ മേയർ എംകെ വർഗീസ് നിർവഹിക്കും. ഇക്കുറി 9 പുലികളി സംഘങ്ങളാണ് നഗരം വിറപ്പിക്കാൻ ഇറങ്ങുക. തൃശൂര്‍ കോര്‍പറേഷന്‍ നാലോണനാളില്‍ നടത്തിവരുന്ന പുലികളി മഹോത്സവം സെപ്റ്റംബര്‍ 8നാണ്. അത്തം പിറക്കുന്ന നാളെ തെക്കേ ഗോപുര നടയിൽ ഭീമൻ പൂക്കളമിടും.
തൃശൂർ: ജില്ലയിൽ ലുലു മാൾ ഉയരാൻ വൈകുന്നതിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. രണ്ടര വർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ട മാളിന്റെ തുടർ പ്രവർത്തനവുമായി മുന്നോട്ട് പോകാൻ കഴിയാത്തത് ഒരു രാഷ്ട്രീയ പാർട്ടിയിലുള്ള ആൾ അനാവശ്യ മായ കേസുമായി മുന്നോട്ടു പോകുന്നതിനാലാണ്.
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല ഇരുവർക്കും രണ്ട് തിരിച്ചറിയൽ കാർഡുകള്‍ വീതവും ഉണ്ടെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. ഒരാൾക്ക് ഒരു വോട്ടർ ഐഡി കാർഡ് മാത്രമ കൈവശം വയ്ക്കാൻ പറ്റൂ എന്നിരിക്കെയാണ് ഈ ഗുരുതര കുറ്റം ഇവർ ചെയ്തിരിക്കുന്നത്.
തൃശൂർ: പൂരങ്ങളുടെ നാട്ടിൽ 2026 ജനുവരി 7 മുതൽ 11 വരെ അരങ്ങേറുന്ന, കലകളുടെ പൂരമായ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ നടത്തിപ്പിനായി 19 ഉപസമിതികളടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. 25-ഓളം വേദികളിലായി 240-ൽ പരം ഇനങ്ങളിൽ 14,000-ത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും. മേളയുടെ
തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് നടന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തു വിട്ട് കോണ്‍ഗ്രസ്. പൂങ്കുന്നം ശങ്കരങ്കുളങ്ങരയിലെ ഫ്‌ളാറ്റില്‍ മാത്രം 79 പേരെ ക്രമരഹിതമായി പട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന് കോണ്‍ഗ്രസിന്റെ മുന്‍ കൗണ്‍സിലര്‍ വത്സല ബാബുരാജ് പറഞ്ഞു. തൊട്ടടുത്ത വാട്ടര്‍ ലില്ലി ഫ്‌ളാറ്റില്‍ 38 വോട്ടുകളും ചേര്‍ക്കപ്പെട്ടു.
തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ ജില്ലാ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി കോണ്‍ഗ്രസ്. നിയമവിരുദ്ധമായാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി വോട്ട് ചേര്‍ത്തതെന്നും ക്രിമിനല്‍ കേസ് എടുക്കണമെന്നും കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നു മണ്ഡലത്തില്‍ ആറ് മാസമായി സ്ഥിരതാമസമാണെന്ന വ്യാജസത്യവാങ്മൂലം നല്‍കിയാണ് സുരേഷ് ഗോപി വോട്ടര്‍
തൃശൂര്‍: തൃശൂര്‍ മണ്ഡലത്തിലെ വോട്ടു ക്രമക്കേട് വിവാദത്തില്‍ വെളിപ്പെടുത്തലുമായി ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ പോളിങ് ബൂത്തില്‍ വോട്ടറായ വീട്ടമ്മ പ്രസന്ന അശോകന്‍. പൂങ്കുന്നം ആശ്രാമം ലെയിന്‍ കാപ്പിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റില്‍ ഒമ്പതു കള്ളവോട്ടുകള്‍ തങ്ങളുടെ മേല്‍വിലാസത്തില്‍ ചേര്‍ത്തെന്നാണ് വീട്ടമ്മ ആരോപിക്കുന്നത്. 4 സി ഫ്‌ലാറ്റില്‍ തന്നെ കൂടാതെ വേറെ
കൊച്ചി: ഹോട്ടലില്‍ നിന്ന് ആശുപത്രിയിലേയ്ക്ക് പോകുമ്പോള്‍ കലാഭവന്‍ നവാസിന്റെ കൈകള്‍ക്ക് അനക്കമുണ്ടായിരുന്നുവെന്നാണ് ഹോട്ടലുടമ സന്തോഷ് പറയുന്നത്. മൂന്ന് മുറികളാണ് ഷൂട്ടിങ് സംഘം എടുത്തിരുന്നത്. മറ്റ് രണ്ട് മുറികളും ചെക്ക് ഔട്ട് ചെയ്തിരുന്നു. ചെക്ക് ഔട്ട് ചെയ്യാന്‍ വൈകുന്നതെന്താ ണെന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് തറയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുന്നത്. കിടക്കയില്‍ സോപ്പും
തൃശൂര്‍: മനുഷ്യക്കടത്ത് ആരോപിച്ച് തൃശൂര്‍ റെയില്‍വേ പൊലീസ് എടുത്ത കേസില് രണ്ട് കന്യാസ്ത്രീ കളെ കുറ്റവിമുക്തരാക്കി. തൃശൂര്‍ ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. പ്രതിപട്ടികയിലുള്ള രണ്ടു കന്യാസ്ത്രീകള്‍ക്കെതിരേ മനുഷ്യക്കടത്ത് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി യാണ് കോടതി ഉത്തരവ്. 2022 ലാണ് കേസിനാസ്പദമായ സംഭവം. ആലപ്പി ധന്‍ബാദ് എക്സ്പ്രസില്‍