Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗെഹ്‌ലോട്ട് സർക്കാർ രൂപീകരിച്ച പതിനേഴ് ജില്ലകളിൽ ഒൻപതും വേണ്ടെന്ന് വച്ച് രാജസ്ഥാനിലെ ഭജൻലാൽ ശർമ്മ മന്ത്രിസഭ


ജയ്‌പൂര്‍: അശോക് ഗെഹ്‌ലോട്ടിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ച പതിനേഴ് ജില്ലകളില്‍ ഒന്‍പതും റദ്ദാക്കി ഭജന്‍ലാല്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിന് പുറമെ മൂന്ന് ഡിവിഷനുകളും റദ്ദാക്കിയി ട്ടുണ്ട്. സികാര്‍, പാലി, ബനസ്വര എന്നീ ഡിവിഷനുകളാണ് റദ്ദാക്കിയത്.

ഇതോടെ സംസ്ഥാനത്ത് നിലവില്‍ 41 ജില്ലകളും ഏഴ് ഡിവിഷനുകളുമാണ് ഉള്ളത്. സംസ്ഥാന മന്ത്രിമാ രായ സുമിത് ഗോദാര, ജോഗാറാം പട്ടേല്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിസഭാ തീരുമാന ങ്ങള്‍ അറിയിച്ചത്. ഡുഡു, കെക്രി, ഷാഹ്പുര, നീംകത്‌ന, ഗംഗാപൂര്‍ സിറ്റി, ജയ്‌പൂര്‍ റൂറല്‍, അനുപ്‌ഗഡ്, സാന്‍ചോര്‍ ജില്ലകളാണ് റദ്ദാക്കിയത്. ബലോത്ര, ഖയ്റതാല്‍-തിജാര, ബിയാവര്‍, കോട്‌പുട്‌ലി-ബഹ്‌റോദ്, ദ്വിദ്വാന-കുചാമന്‍, ഫലോദി, ദീഗ്, സനുലുബാര്‍ എന്നീ ജില്ലകള്‍ നിലനിര്‍ത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.

മുന്‍ സര്‍ക്കാരിന്‍റെ അവസാന കാലത്താണ് പതിനേഴ് പുതിയ ജില്ലകളും മൂന്ന് ഡിവിഷനുകളും രൂപീകരിക്കാന്‍ തീരുമാനിച്ചത്. പുത്തന്‍ ജില്ലകളുടെ രൂപീകരണം പുനഃപരിശോധിച്ച പുതിയ സര്‍ക്കാരിന്‍റെയും കേന്ദ്രസര്‍ക്കാരിന്‍റെയും തീരുമാനത്തെ പ്രതിപക്ഷ നേതാവ് ടിക്കറാം ജുല്ലി ചോദ്യം ചെയ്‌തിരുന്നു. ലഡാക്കില്‍ പുതിയ ജില്ലകളുടെ പ്രഖ്യാപനത്തെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

പുതിയ ജില്ലകള്‍ ഇല്ലാതാക്കാന്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ലഡാക്കില്‍ അഞ്ച് പുതിയ ജില്ലകള്‍ സൃഷ്‌ടിക്കുന്നുവെന്ന് ഇദ്ദേഹം ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്ന വേളയിലായിരുന്നു പുതിയ ജില്ലകളുടെ പ്രഖ്യാപനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുത്തന്‍ ജില്ലകള്‍ രൂപീകരിക്കുന്നതിലൂടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചരിത്രപരമായ നടപടികളാണ് കൈക്കൊണ്ടതന്ന് ജൂല്ലി എക്‌സില്‍ കുറിച്ചു. രാഷ്‌ട്രീയ കാരണം കൊണ്ട് മാത്രം ഭജന്‍ലാല്‍ സര്‍ക്കാര്‍ പുത്തന്‍ ജില്ലകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് നേട്ടത്തിനായി മാത്രം ലഡാക്കില്‍ അഞ്ച് പുതിയ ജില്ലകള്‍ രൂപീകരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന വേളയിലായിരുന്നു ഈ പ്രഖ്യാപന മെന്നും അദ്ദേഹം ആരോപിച്ചു. ലഡാക്കില്‍ പുതിയ ജില്ലകളുടെ രൂപീകരണത്തിന് പറയുന്ന കാരണങ്ങള്‍ രാജസ്ഥാനും ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍ ലഡാക്കില്‍ രണ്ട് ജില്ലകള്‍ മാത്രമാണ് ഉള്ളത്. അതാണ് ഇപ്പോള്‍ ഏഴായി വര്‍ദ്ധിപ്പിച്ചിരിക്കു ന്നത്. അതായത് അഞ്ച് മടങ്ങ് വര്‍ദ്ധന. അതേസമയം രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാനില്‍ മുന്‍ ഗെഹ്‌ലോട്ട് സര്‍ക്കാര്‍ ഭരണസൗകര്യത്തിനായി പുതിയ ജില്ലകള്‍ രൂപീകരിച്ചു. ഇത് വഴി ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാകാനും സൗകര്യമുണ്ടായി. ഇതിനാണ് ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ വിഘാതം സൃഷ്‌ടിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.


Read Previous

ജാഗ്രത: ഈ കമ്പനികളുടെ പാരസെറ്റമോൾ അടക്കം 111 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ

Read Next

കടലില്ലെങ്കിലും ഇടുക്കിയിൽ ‘മീൻ ചാകര’; പെടക്കണ മീൻ പിടിക്കാൻ നേരെ കല്ലാർകുട്ടിക്ക് വിട്ടോളൂ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »