Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശബരിമല സ്വർണക്കൊള്ളയിൽ നേരറിയാൻ സിബിഐ വേണം; ശുപാർശയുമായി ഐബി


തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിലെ യഥാർത്ഥ വസ്തുത പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി)യുടെ ശുപാർശ. സംസ്ഥാനത്തുനിന്നുള്ള റിപ്പോർട്ട് ഡയറക്ടർ ജനറൽ ഓഫ് ഇന്റലിജൻസിന് നൽകിയെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ടുചെയ്തത്.

ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. അതിനാൽ സിബിഐ അന്വേഷണം വേണമെന്ന റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിക്ക് കൈമാറുമെന്നാണ് വിവരം. കേസിന് അന്തർദേശീയവും അന്തർ സംസ്ഥാനവുമായി ബന്ധമുളളതിനാലാണ് സിബിഐ അന്വേഷണം വേണമെന്ന് ശുപാർശ ചെയ്യുന്നത്. ഇഡി അന്വേഷണം വേണമെന്നും ഐബി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. സിബിഐ അന്വേഷണം വേണ്ടെന്നാണ് എസ്ഐടിയുടെയും നിലപാട്. അന്വേഷണം സമഗ്രമെന്നും കേസിൽ രാജ്യാന്തരബന്ധത്തിന് തെളിവില്ലെന്നുമുള്ള റിപ്പോർട്ട് ഹൈക്കോടതിൽ നൽകും.

കേസിലെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ച് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐബി പ്രാഥമിക വിവരശേഖരണത്തിന് തയ്യാറായത്. കേസിന്റെ വിവരങ്ങൾ കൈമാറണമെന്നുള്ള ഉത്തരവ് കേടതിയിലൂടെ ഇഡി സമ്പാദിച്ചിട്ടുണ്ട്. ഫയലുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡി കേസ് രജിസ്റ്റർ ചെയ്യുക. കേസിൽ സംശയനിഴലിലുള്ള മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയടക്കം വിദേശയാത്രകൾ സംബന്ധിച്ച വിവരങ്ങൾ ഇതിനോടകം പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

അതേസമയം, സ്വർണക്കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ക്ഷേത്രത്തിലെ ശ്രീകോവിലിന് മുകളിൽ സർവപൂജകളും നടത്തി പ്രതിഷ്ഠപോലെ പവിത്രമായി സ്ഥാപിച്ച താഴികക്കുടങ്ങൾ ഇളക്കിയെടുത്ത് പമ്പവരെ കൊണ്ടുപോയതായി എസ്ഐടിക്ക് വിവരം ലഭിച്ചു. അ​റ്റകു​റ്റപ്പണി ചെയ്ത് മിനിസപ്പെടുത്താനെന്ന പേരിലാണിത്.

ശ്രീകോവിലിനു മുകളിലെ മൂന്ന് താഴികക്കുടങ്ങൾ, കന്നിമൂലഗണപതി, നാഗരാജാവ് ഉപക്ഷേത്രങ്ങളുടെ താഴികക്കുടം, ശ്രീകോവിലിന്റെ വാതിൽ, വശങ്ങളിലെ ദ്വാരപാലക ശില്പങ്ങൾ എന്നിവയിലും മല്യയുടെ സ്വർണമാണ് പാളികളാക്കി പൊതിഞ്ഞിരുന്നത്. ശ്രീകോവിലിന്റെ മേൽക്കൂര, ഇരുവശത്തെയും ഭിത്തികൾ എന്നിവിടങ്ങളിൽ അയ്യപ്പചരിതം ആലേഖനം ചെയ്ത സ്വർണപ്പാളികളും മല്യ പൊതിഞ്ഞിരുന്നു.


Read Previous

കൊച്ചിയിൽ പുതുവർഷത്തിൽ കോളടിച്ചത് ഇവർക്ക്,​ കൈവരിച്ചത് റെക്കാഡ് നേട്ടം

Read Next

എസ്‌ഐടിയില്‍ കടന്നുകയറാന്‍ നീക്കം; അന്വേഷണം തടസ്സപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരം ഇടപെടുന്നു: വിഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »