Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വെടി നിർത്തൽ താത്കാലികം, വേണ്ടി വന്നാൽ യുദ്ധം തുടരും’- നെതന്യാഹു


ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് വെടി നിർത്തൽ കരാറിന്റെ ഭാ​ഗമായി ആദ്യ ബന്ദി മോചനത്തിനു മണിക്കൂറുകൾ ശേഷിക്കെ വീണ്ടും അനിശ്ചിതത്വം. മോചിപ്പിക്കുന്ന ബന്ദികൾ ആരൊക്കെയെന്നു ഹമാസ് വെളിപ്പെടുത്തുതെ കരാറുമായി മുന്നോട്ടു പോകാൻ ആകില്ലെന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൽ നെതന്യാഹു വ്യക്തമാക്കി. വെടി നിർത്തൽ താത്കാലികമാണെന്നും വേണ്ടി വന്നാൽ ഇസ്രയേൽ യുദ്ധം തുടരുമെന്ന മുന്നറിയിപ്പും നെതന്യാഹു നൽകുന്നു.

ഇന്ന് ഇസ്രയേൽ സമയം രാവിലെ 8.30 നാണ് ബന്ദികളെ കൈമാറനുള്ള ധാരണ. എന്നാൽ ആരെയാണ് കൈമാറുന്നതു എന്നതു സംബന്ധിച്ചുള്ള പട്ടിക ഹമാസ് നൽകിയിട്ടില്ലെന്നും ഇത് കരാർ ലംഘനമാ ണെന്നും ഇസ്രയേൽ പറയുന്നു. വേണ്ടി വന്നാൽ അമേരിക്കയുടെ സഹായത്തോടെ യുദ്ധം പുഃനരാ രംഭിക്കും. ഹമാസ് ബന്ദികളാക്കിയ മുഴുവൻ ആളുകളേയും തിരികെ രാജ്യത്തിനു വിട്ടു നൽകണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി വ്യക്തമാക്കി.

42 ദിവസത്തേക്കാണ് വെടി നിർത്തൽ കരാർ. അതിനിടെ ഹമാസ് ബന്ദികളാക്കിയ 33 പേരെ ഘട്ടം ​ഘട്ടമായി മോചിപ്പിക്കും. അതിൽ ആദ്യ മൂന്ന് പേരെയാണ് ഇന്ന് മോചിപ്പിക്കുന്നത്. ഇവർ 30 വയസിൽ താഴെയുള്ള ഇസ്രയേൽ വനിതാ സൈനികരാണെന്ന വിവരങ്ങളുണ്ട്. ആദ്യ ഘട്ടത്തിൽ മോചിപ്പിക്കുന്ന 737 പലസ്തീൻ തടവുകാരുടെ വിശാദാംശങ്ങൾ ഇസ്രയേൽ നീതിന്യായ വകുപ്പ് പുറത്തു വിട്ടിരുന്നു. ഇതിൽ 95 പേരെയാണ് ആദ്യ ഘട്ടത്തിൽ ഇസ്രയേൽ മോചിപ്പിക്കുന്നത്.


Read Previous

അൽഹസ്സയിൽ പ്രവാസികൾക്ക് മനോഹരസായാഹ്നം തീർത്ത് “ശിശിരനിലാവ്” അരങ്ങേറി

Read Next

20 മിനിറ്റുകൊണ്ട് മരണത്തിൽ നിന്നും രക്ഷപ്പെട്ടു’; വിറച്ച ശബ്ദത്തിൽ ഷേഖ് ഹസീന, ശബ്ദ സന്ദേശം പുറത്ത് വിട്ട് പാർട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »