അൽഹസ: സൗദി അറേബ്യയുടെ തൊണ്ണൂറ്റി മൂന്നാമത് ദേശീയ ദിനം അൽഹസ ഒ.ഐ.സി.സി വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. അന്നം തരുന്ന നാടിന്റെ ഏതൊരാഘോഷവും നമ്മുടേത് കൂടിയാണെന്ന തിരിച്ചറിവും, ഈ രാജ്യത്തി ന്റെ ഭരണാധികാരികൾ പ്രവാസികൾക്ക് നൽകുന്ന സുരക്ഷിതത്വ ബോധവും, കരുതലും വിലമതിക്കാനാവാത്തതാണെന്നും ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ചെയർമാൻ ഫൈസൽ വാച്ചാക്കൽ പറഞ്ഞു.

സ്വന്തം രാജ്യത്തെ പൗരന്മാരെപ്പോലെ തന്നെ പ്രവാസികളെയും ചേർത്ത് പിടിക്കുന്ന സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനെയും, കിരീടാവകാശിയും പ്രധാനമന്ത്രി യുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും അൽഹസ ഒ.ഐ.സി.സി എന്നും നന്ദിയോടെ സ്‌നേഹപൂർവം ഓർമിക്കുമെന്നും ഫൈസൽ വാച്ചാക്കൽ കൂട്ടിച്ചേർത്തു.
ബത്തലിയയിലെ മുൻതജ അൽവർദ് റിസോർട്ടിൽ സൗദി ദേശീയ ഗാനാലാപനത്തോ ടെ തുടങ്ങിയ ആഘോഷ പരിപാടികളിൽ പ്രവർത്തകർ കേക്ക് മുറിച്ചും, ആനന്ദ നൃത്തമാടിയും പരസ്പരം ആഹ്ലാദങ്ങൾ പങ്കിട്ടു. കുട്ടികളുടെ ഡാൻസും, പാട്ടുകളു മൊക്കെ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി
ഫൈസൽ വാച്ചാക്കൽ, ഉമർ കോട്ടയിൽ, ശാഫി കുദിർ, നവാസ് കൊല്ലം, പ്രസാദ് കരുനാഗപ്പള്ളി, അർശദ് ദേശമംഗലം, ഷമീർ പനങ്ങാടൻ, ലിജു വർഗീസ്, ഷാനി ഓമശ്ശേരി, റഷീദ് വരവൂർ, അഫ്‌സൽ തിരൂർക്കാട്, ഷിബു സുകുമാരൻ, വിനോദ് വൈഷ്ണവ്, ഷിബു ശുക്കേക്ക്, സബീന അഷ്‌റഫ്, ജസ്‌ന മാളിയേക്കൽ, സെബി ഫൈസൽ, റുക്‌സാന റഷീദ്, മഞ്ജു നൗഷാദ്, അഫ്‌സാന അഷ്‌റഫ്, ഷിജോ വർഗീസ്, അൻസിൽ ആലപ്പി, ഷമീർ പാറക്കൽ, അഫ്‌സൽ അഷ്‌റഫ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.