ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
വയനാട് പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി, പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയത്തിൽ ബഹ്‌റൈൻ യു.ഡി.എഫ് കമ്മിറ്റി വിജയാഹ്ലാദ പരിപാടി സംഘടിപ്പിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടേ റിയറ്റ് അംഗം എം.എ. സമദ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര സ്വാഗതവും കെ.എം. സി.സി ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം നന്ദിയും പറഞ്ഞു.
കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, കെ.എം.സി.സി മുൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, ഒ.ഐ. സി.സി ജനറൽ സെക്രട്ടറി മനു മാത്യു, ട്രഷറർ ലത്തീഫ് ആയഞ്ചേരി, കെ.എം.സി.സി ട്രഷറർ കെ പി മുസ്തഫ, കൂട്ടുസ മുണ്ടേരി, ബഹ്‌റൈൻ നൗക പ്രതിനിധി അശ്വതി എന്നിവർ പ്രസംഗിച്ചു.