
ജയ്‌പൂര്‍: ആർഎസ്എസിനോട് പ്രത്യയശാസ്ത്രപരമായ പോരാട്ടത്തിന് ആഹ്വാനം ചെയ്‌ത് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ‘ആർഎസ്എസിനെതിരെ പരസ്യമായി പോരാടേണ്ട സമയമാണിത്. ഭാരതീയ ജനതാ പാർട്ടിയുടെ പിന്നിൽ ഒളിച്ചു നിന്നാണ് ആർഎസ്എസ് രാഷ്ട്രീയം പറയുന്നത്. ജനാധി പത്യത്തിന്‍റെ മുഖംമൂടി ധരിച്ചുകൊണ്ട് ഫാസിസ്റ്റ് രാഷ്ട്രീയത്തിൽ മുഴുകുകയാണ് ആർഎസ്എസ് ‘ എന്നും ഗെലോട്ട് ആരോപിച്ചു.”
ജാതി സെൻസസ് നടപ്പിലാക്കാനുള്ള കേന്ദ്ര പ്രഖ്യാപനം കോൺഗ്രസ് പാർട്ടിയുടെ വിജയമാണെന്ന് ഗെലോട്ട് പറഞ്ഞു. ‘പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജാതി സെൻസസ് നടപ്പിലാക്കിയില്ലെങ്കില്‍ കോൺഗ്രസ് അധികാരമേറ്റാല്‍ പൂർത്തിയാക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ ആത്മവിശ്വാസമാണ് കേന്ദ്ര സർക്കാരിനെ ഈ പ്രഖ്യാപനം നടത്താൻ നിർബന്ധിതരാക്കിയത്’ എന്നും ഗെലോട്ട് പറഞ്ഞു.
സ്വകാര്യ മേഖലയിലെ 50 ശതമാനം സംവരണം പിൻവലിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യ പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സെൻസസ് പ്രവർത്തനങ്ങൾ വൈകുന്നതിന് കേന്ദ്ര സർക്കാ രിനെതിരെയും ഗെലോട്ട് വിമര്‍ശനം ഉയര്‍ത്തി. പത്ത് വർഷത്തിലൊരിക്കൽ നടത്തുന്ന സെൻസസ് പ്രവർത്തനങ്ങൾക്കായി 600 കോടി രൂപ നീക്കിവച്ചിട്ടുണ്ടെങ്കിലും, നിലവില്‍ പ്രവർത്തനങ്ങൾക്ക് പുരോഗമനം ഉണ്ടായിട്ടില്ലെന്നും ഗെലോട്ട് പറഞ്ഞു.
സെൻസസ് പ്രവർത്തനങ്ങൾ എപ്പോൾ നടത്തുമെന്നും എന്ത് മാതൃകയാണ് ഇതിനായി പിന്തുടരുകയെ ന്നും സർക്കാര്‍ വ്യക്തമാക്കണം, തീവ്രവാദത്തിനെതിരെ നിർണായക നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാരിനോട് ഗെലോട്ട് ആവശ്യപ്പെട്ടു.
‘പഹൽഗാമിൽ സംഭവിച്ചത് ലജ്ജാകരമാണ്. രാജ്യം മുഴുവൻ സർക്കാരിനൊപ്പം നിൽക്കുന്നു. ഭീകരത യ്‌ക്കെതിരായ യുദ്ധത്തിൽ പ്രതിപക്ഷം സർക്കാരിനൊപ്പം നിൽക്കുന്നുവെന്ന് രാഹുൽ ഗാന്ധി ഇതിനോടകം പറഞ്ഞിട്ടുണ്ട്. ഇനി കർശന നടപടി സ്വീകരിക്കേണ്ടത് സർക്കാരിന്‍റെ കടമയാണ്. പ്രതിപക്ഷം സർക്കാരിനൊപ്പമുണ്ട്,’ ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.