Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബിജെപി ദേശീയ അധ്യക്ഷന് ഇസെഡ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്രം


ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന നിതിന്‍ നബിന് ഇസെഡ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്രം. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിന്റെ (സിആര്‍പിഎഫ്) വിഐപി സുരക്ഷാ വിഭാഗത്തിനാണ് ചുമതല.

അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പു തന്നെ അദ്ദേഹത്തിന്റെ സുരക്ഷയുടെ സുരക്ഷ ചുമതല സിആര്‍പിഎഫ് ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചുവെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. അധ്യക്ഷന്റെ രാജ്യത്തിനകത്തുള്ള യാത്രകളില്‍ ആയുധധാ രികളായ സിആര്‍പിഎഫ് കമാന്‍ഡോകള്‍ ഒപ്പമുണ്ടാകണമെന്നാണ് നിര്‍ദ്ദേശം.

ബിജെപി അധ്യക്ഷനായിരിക്കെ ജെ പി നഡ്ഡയ്ക്കും സമാനമായ സുരക്ഷാ ലഭിച്ചിരുന്നു. സിആര്‍പിഎഫ് വിഐപി സുരക്ഷാ വിഭാഗത്തിന് തന്നെ ആയിരുന്നു ചുമതല. കേന്ദ്ര സംരക്ഷണ പട്ടികയ്ക്ക് കീഴിലുള്ള വിഐപി സുരക്ഷാ പരിരക്ഷയില്‍ ഏറ്റവും ഉയര്‍ന്ന ഇസഡ്-പ്ലസ് (എഎസ്എല്‍) മുതല്‍ ഇസഡ്-പ്ലസ്, ഇസഡ്, വൈ, വൈ-പ്ലസ്, എക്‌സ് വിഭാഗങ്ങള്‍ വരെ ഉള്‍പ്പെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗാന്ധി കുടുംബം, മറ്റ് നിരവധി രാഷ്ട്രീയക്കാര്‍, ഉന്നത വ്യക്തികള്‍ എന്നിവരെ സിആര്‍പിഎഫ് സംരക്ഷിക്കുന്നു.

ബിഹാറില്‍ അഞ്ച് തവണ എംഎല്‍എയായ നിതിന്‍ നബിനെ ഇക്കഴിഞ്ഞ ഡിസംബര്‍ 15 നാണ് ബിജെ പിയുടെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചത്. ദേശീയ അധ്യക്ഷനായി എതിരില്ലാതെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ബിഹാറിലെ നിതീഷ്‌കുമാര്‍ മന്ത്രിസഭയില്‍ റോഡ് നിര്‍മാണം, നഗരവികസനം, ഭവന നിര്‍മാണം, നിയമ – നീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരിക്കെയാണ് നിതിന്‍ നബിന് പാര്‍ട്ടിയെ നയിക്കാനുള്ള ചുമതല ലഭിക്കുന്നത്


Read Previous

10,000 ആരോഗ്യ പ്രവർത്തകർക്ക് 150 ലക്ഷം ദിർഹം ആനുകൂല്യം പ്രഖ്യാപിച്ച് മലയാളി പ്രവാസി വ്യവസായി

Read Next

തെരുവുനായ പ്രശ്‌നത്തില്‍ എന്തു ചെയ്തു?, പരാമര്‍ശങ്ങള്‍ കോടതി അലക്ഷ്യം; മേനകാ ​ഗാന്ധിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »