Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വെടിനിര്‍ത്തലിൽ മൗനം പാലിച്ച് കേന്ദ്രം; പാക് ഡിജിഎംഒ ഇന്ത്യയുമായി രണ്ടുതവണ ബന്ധപ്പെട്ടു, വെടിനിർത്തൽ കരാറിൽ മധ്യസ്ഥത വഹിച്ചു ട്രംപ്


ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള വെടിനിർത്തൽ ധാരണയായെന്ന വിവരത്തിൽ കേന്ദ്രം മൗനം തുടരുന്നു. വെടിനിർത്തൽ ചർച്ചകളിൽ അമേരിക്ക ഇടപെട്ടുവെന്ന വിവരത്തിലടക്കം കൃത്യമായ പ്രതികരണങ്ങളൊന്നും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് എന്നിവർ ഇതുവരെയായിട്ടും പ്രതികരിച്ചിട്ടില്ല.

ഇതിനിടയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാ ന്റെ ഡയറക്ടർ ജനറൽ ഒഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ഇന്നലെ രണ്ടു തവണയാണ് ഇന്ത്യയു മായി ബന്ധപ്പെട്ടത്. സേനാ മേധാവി, യുഎസ് വിദേശകാര്യ സെക്രട്ടറിയോട് സംസാരിച്ചതിനെക്കുറിച്ചും പാക് ഡിജിഎംഒ പരാമർശിച്ചു. പാകിസ്ഥാൻ ആണവായുധം ഉപയോഗിക്കുമെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസ് ഇടപെടലുണ്ടായത്.

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ് നരേന്ദ്രമോദിയെ വിളിച്ചു. പാകിസ്ഥാനെ വിശ്വസി ക്കേണ്ടെന്നാണ് ഇന്നലെ ഉച്ചയ്ക്ക് ചേർന്ന യോഗത്തിനുശേഷമുളള ഇന്ത്യയുടെ നിലപാട്. പാക് ഡിജിഎംഒ രണ്ടാമതും വിളിച്ചശേഷമാണ് വെടിനിർത്തൽ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ഇനിയും പ്രകോപനമു ണ്ടായാൽ ആവശ്യമെങ്കിൽ വെടിനിർത്തലിൽ നിന്ന് പിൻമാറുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇതുവരെ യുള്ള നടപടികളിൽ ഇന്ത്യൻ സേനകളുടെ കരുത്തുക്കാട്ടാനായെന്നാണ് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം, അതിർത്തികളിൽ വൻസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.


Read Previous

വെടിയൊച്ചകളും സ്‌ഫോടന ശബ്ദങ്ങളുമില്ല, എല്ലാം ശാന്തം; ജമ്മുകശ്മീർ സാധാരണ നിലയിലേക്ക്? ജാഗ്രത കൈവിടാതെ രാജ്യം

Read Next

സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കി, ഐഎഎസ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല’; ദിവ്യ എസ് അയ്യര്‍ക്ക് എതിരെ കേന്ദ്രത്തിന് പരാതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »