ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് കെഎംസിസി കേരളത്തിലുടനീളം പ്രവർത്തിക്കുന്ന സി എച്ച് സെന്ററുകളെ സഹായിക്കുന്നതിന് വേണ്ടി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ നടക്കുന്ന ഏകീകൃത ഫണ്ട് സമാഹാരണത്തിന് തുടക്കമായി. ബത്ഹ കെഎം സിസി ഓഫീസിൽ നടന്ന പരിപാടിയിൽ സുരക്ഷ പദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫാറൂഖ് അധ്യക്ഷത വഹിച്ചു.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര റിയാദ് മങ്കട നിയോജകമണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി റിയാസ് തിരൂർ ക്കാട്, ട്രഷറർ ഹാരിസ് കുറുവ എന്നിവർക്ക് കൂപ്പൺ കൈമാറിയാണ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്.
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ചെയർമാൻ യു പി മുസ്തഫ, ട്രഷറർ അഷ്റഫ് വെള്ളേപ്പാടം, ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, ജലീൽ തിരൂർ, മാമു ക്കോയ തറമ്മൽ, കബീർ വൈലത്തൂർ, പി സി മജീദ്, മൊയ്തീൻ കുട്ടി പൊന്മള ജില്ലാ കെഎംസിസി ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, സഫീർ തിരൂർ, ഷാഫി സെഞ്ച്വറി, ഹനീഫ മൂർക്കനാട്, ജാഫർ പെരുമണ്ണ, അൻവർ വാരം,ഷാഫി ചിറ്റത്തുപാറ, കെ ടി അബൂബക്കർ, മുനീർ മക്കാനി,അർഷദ് തങ്ങൾ ചെട്ടിപ്പടി, നൗഫൽ താനൂർ, ഇസ്മായിൽ തലക്കടത്തൂ ർ, കുഞ്ഞോയി കോടമ്പുഴ, കാദർ കാരന്തൂർ, അഷ്റഫ് ടി എ ബി, എന്നിവർ പങ്കെടുത്തു. മൻസൂർ കണ്ടങ്കാരി ഖിറാഅത്ത് നിർവ്വഹിച്ചു. സെക്രട്ടറി ഷംസു പെരുമ്പട്ട സ്വാഗതവും ഷമീർ പറമ്പത്ത് നന്ദിയും പറഞ്ഞു.
