ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ്: കാലങ്ങളെ അതിജയിച്ച നേതാവാണ് സി.എച്ച്. മുഹമ്മദ് കോയയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ പറഞ്ഞു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
അടിസ്ഥാന വിദ്യാഭ്യാസം പോലും അന്യം നിന്നിരുന്ന ഒരു സമുദായത്തിന് ദിശാ ബോധം നൽകി, ക്രിയാത്മകമായ ഇടപെടലുകൾ വഴി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന സി.എച്ചിന്റെ ആശയങ്ങളും കർമ നൈരന്തര്യവുമാണ് ഇന്ന് നാം കൈവരിച്ച വിദ്യാഭ്യാസ പുരോഗതിയുടെ നിദാനം. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതോടൊപ്പം അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയും അദ്ദേഹം ചെയ്ത സേവനങ്ങൾക്ക് സമുദായം എന്നും കടപ്പെട്ടിരിക്കും.
വേർപാടിന്റെ നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും സി.എച്ചിനെ കുറിച്ചുള്ള ഓർമ്മകൾക്ക് മാറ്റ് കൂടി വരുന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ജീവിത ചൈതന്യമാണ് ഉദ്‌ഘോഷിക്ക പ്പെടുന്നത്. കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗത്ത് സി.എച്ചിനോളം മികവ് പുലർത്തിയ ഭരണതന്ത്രജ്ഞൻ വേറെയില്ലെന്നും ഇസ്മായിൽ ചൂണ്ടിക്കാട്ടി.ബത്ഹയിലെ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
ചെയർമാൻ അബ്ദുസലാം തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നേതാക്കളായ വി.കെ അബ്ദുഖാദർ മൗലവിയെ കുറിച്ച് വി.കെ മുഹമ്മദും പി.വി. മുഹമ്മദ് അരീക്കോ ടിനെ സത്താർ താമരത്തും പി.പി.എ കരീമിനെ ഷറഫു വയനാടും അനുസ്മരിച്ചു. യു.പി മുസ്തഫ ആമുഖ പ്രഭാഷണം നടത്തി. കെ.ടി. അബൂബക്കർ സ്വാഗതവും അബ്ദുറഹിമാൻ ഫറോക്ക് നന്ദിയും പറഞ്ഞു.