
റിയാദ് : ന്യൂ സനയ്യ: ലൈഫ് കെയർ മെഡിക്കൽ കോംപ്ലക്സും ചാക്കോച്ചൻ ലൗവേർസ് & ഫ്രണ്ട്സ് അസോസിയേഷനും കൂടി ചേർന്ന് 2024 ജൂൺ 7 മുതൽ 11 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാടിന്റെ ആദ്യക്ഷതയിൽ നടത്തിയ ചടങ്ങിൽ ക്ലിനിക്ക് സി ഇ ഓ, അലക്സ് കൊട്ടാരക്കര , മുജീബ് കായക്കുളം , വിനോദ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു .
ക്യാമ്പില്‍ നിരവധി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ മെഡിക്കൽ പ്രൊഫഷണലുകൾ പങ്കെടുത്തു. രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം, ഇസിജി എന്നീ ടെസ്റ്റുകളാണ് സൗജന്യമായി ലഭ്യമാക്കിയത് നിരവധി പേര്‍ അവസരം പ്രയോചനപെടുത്തിയതായി സംഘാടകര്‍ പറഞ്ഞു