ഫൈനലിൽ ഇന്ത്യയെ ഞെട്ടിച്ച് ശ്രീലങ്ക, വനിതാ ഏഷ്യാ കപ്പിൽ കിരീടം ചൂടി ചമരി അട്ടപ്പട്ടുവും സംഘവും


വനിതാ ഏഷ്യാ കപ്പിൽ കന്നി കിരീടം സ്വന്തമാക്കി ശ്രീലങ്ക. ഞായറാഴ്ച നടന്ന ഫൈനലിൽ കരുത്തരായ ഇന്ത്യയെ വീഴ്ത്തിയാണ് ചമരി അട്ടപ്പട്ടു നയിച്ച ശ്രീലങ്ക കിരീടം ചൂടിയത്. ദാംബുള്ളയിൽ നടന്ന കളിയിൽ 8 വിക്കറ്റിന്റെ അധികാരിക ജയമാണ് ലങ്കൻ പട സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 165/6 എന്ന മികച്ച സ്കോർ നേടിയപ്പോൾ, ശ്രീലങ്ക എട്ട് പന്തുകൾ ബാക്കി നിൽക്കെ വിജയത്തിൽ എത്തി.

കലാശപ്പോരാട്ടത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരു‌ന്നു. ഷഫാലി വർമ താളം കണ്ടെത്താൻ കഷ്ടപ്പെട്ടപ്പോൾ സ്മൃതി മന്ദാന മികച്ച ഫോമിൽ ബാറ്റ് വീശി. 47 പ‌ന്തിൽ 10 ബൗണ്ടറി കളുടെ സഹായത്തോടെ 60 റൺസാണ് മന്ദാന നേടിയത്.

16 പന്തുകളിൽ മൂന്ന് ബൗണ്ടറികളും ഒരു സിക്സറുമടക്കം ജെമീമ റൊഡ്രീഗസ് 29 റ‌ൺസ് നേടി. അവസാന ഓവറുകളിൽ വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ് നടത്തിയ വെടി ക്കെട്ടാണ് ഇന്ത്യ‌ൻ സ്കോർ 160 കടത്തിയത്. വെറും 14 പന്തുകളിൽ നിന്ന് നാല് ബൗണ്ട റികളും ഒരു സിക്സറുമടക്കം 30 റൺസാണ് റിച്ച ഘോഷ് നേടിയത്.

166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കക്ക് സ്കോർ ബോർഡിൽ 7 റൺസ് എത്തിയപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റൺസെടുത്ത വിഷ്മി ഗുണരത്നെയാണ് വീണത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവും, ഹർഷിത സമരവിക്രമയും ചേർന്ന് ശ്രീലങ്കയെ വിജയത്തിലേക്ക് നയിക്കുന്നതാണ് പിന്നീട് കണ്ടത്. ടീം സ്കോർ 94 എത്തിയപ്പോളാണ് ശ്രീലങ്കക്ക് രണ്ടാം വിക്കറ്റ് നഷ്ടമായത്. അപ്പോളേക്കും സ്കോർ 94 ലെത്തി.

43 പന്തുകളിൽ ഒൻപത് ബൗണ്ടറികളും രണ്ട് സിക്സറുമടക്കം 61 റൺസ് നേടിയാണ് ക്യാപ്റ്റൻ കൂടിയായ അട്ടപ്പട്ടു പുറത്തായത്. ക്യാപ്റ്റന്റെ വിക്കറ്റ് നഷ്ടമായെങ്കിലും ഹർഷിത സമരവിക്രമയും കവിഷ ദിൽഹരിയും ചേർന്ന്‌ ശ്രീലങ്കയെ അനായാസ ജയത്തിലേക്ക് നയിച്ചു. ഹർഷിത 51 പന്തുകളിൽ ആറ് ബൗണ്ടറിയും രണ്ട് സിക്സറുമടക്ക. 69 റൺസ് നേടിയും കവിഷ 16 പന്തിൽ 30 റൺസെടുത്തും പുറത്താകാതെ നിന്നു.


Read Previous

ബിഹാർ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് ഗാന്ധിജയന്തി ദിനത്തിൽ പുതിയ പാർട്ടി പ്രഖ്യാപിക്കാൻ ഒരുങ്ങി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ

Read Next

വീണ്ടും പെരുമഴ; വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ കനത്ത നാശം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »