Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചാണ്ടി ഉമ്മൻ റിയാദിലെത്തി, ഊഷ്മള സ്വീകരണം, ഉമ്മന്‍ചാണ്ടി അനുസ്മരണം ഇന്ന്


റിയാദ്: ഹ്രസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ പുതുപള്ളി എംഎൽഎയും കോൺഗ്രസ് യുവ നേതാവുമായ ചാണ്ടി ഉമ്മന് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഊഷ്മള സ്വീകരണം നൽകി.

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക അനുസ്മരണത്തിൽ പങ്കെടുക്കുവാനാണ് അദ്ദേഹം റിയാദിൽ എത്തിയത്. പരിപാടിയുടെ ഭാഗമായി നാളെ ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന “കുഞ്ഞൂഞ്ഞോർ മ്മയിൽ” അനുസ്മരണ പരിപാടിയിൽ മുഖ്യാതിഥിയായി അദ്ദേഹം സംസാരിക്കും.

റിയാദ് വിമാനത്താവളത്തിൽ ചാണ്ടി ഉമ്മനെ സ്വീകരിക്കുന്നതിനായി ഒഐസിസി ഗ്ലോബൽ, നാഷണൽ, സെൻട്രൽ, ജില്ലാ കമ്മിറ്റി ഭാരവാഹികളും, പ്രവർത്തകരും ഉൾപ്പെടെ നൂറ് കണക്കിന് പേർ സന്നിഹിതരായി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര,പ്രോഗ്രാം കൺവീനർ ബാലുകുട്ടൻ തുടങ്ങി വിവിധ ഭാരവാഹികളുടെ നേതൃത്വത്തിൽ ചാണ്ടി ഉമ്മന് ബൊക്കയും ഷാളും അണീയിച്ചു സ്വീകരിച്ചു.

ഒഐസിസി വിവിധ മേഖല ഭാരവാഹികളായ കുഞ്ഞി കുമ്പള, ശിഹാബ് കൊട്ടുകാട്, റഷീദ് കൊളത്തറ, യഹിയ കൊടുങ്ങല്ലൂർ, റഹ്മാൻ മുനമ്പത്ത്, അബ്ദുള്ള വല്ലാഞ്ചിറ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, ഷുക്കൂർ ആലുവ,അമീർ പട്ടണത്ത്, അബ്ദുൽ കരീം കൊടുവള്ളി, ഷംനാദ് കരുനാഗപള്ളി, സക്കീർ ധാനത്ത്, ജോൺസൺ മാർക്കോസ്, സൈഫ് കായംങ്കുളം, ജില്ലാ പ്രസിഡന്റു മാരായ മാത്യു എറണാകുളം, ശിഹാബ് പാലക്കാട്, വഹീദ് വാഴക്കാട്, കമറുദ്ധീൻ ആലപ്പുഴ, ഒമർ ഷരീഫ്, ബാബു കുട്ടി,ഹരീന്ദ്രൻ കണ്ണൂർ, ഷിജോ വയനാട് തുടങ്ങി ഭാരവാഹികളടക്കം നിരവധി പേർ സന്നിഹിതരായി.


Read Previous

കമ്പികള്‍ മുറിച്ചുമാറ്റി, തുണികൊണ്ട് വടംകെട്ടി പുറത്തേക്ക് ചാടി, ഗോവിന്ദച്ചാമിക്ക് ബാഹ്യ സഹായം ലഭിച്ചെന്ന് പൊലീസ്

Read Next

നാല് വര്‍ഷത്തെ യാത്രയ്ക്ക് 350 കോടി; മോഡിയുടെ വിദേശ യാത്രയുടെ ചെലവുകള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാവലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »