Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമത്തിൽ മാറ്റം, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് തിരുമാനം സാമൂഹിക പ്രവർത്തകർക്ക് മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തെ സഹായിക്കാനാവില്ലന്ന് വിമര്‍ശനം.


ദുബായ്: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ഇതുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പിടുന്നതിനും റദ്ദാക്കുന്നതിനും മരണപ്പെട്ടയാളുമായി രക്തബന്ധമുള്ളയാൾക്കോ പവർ ഒഫ് അറ്റോർണിയുള്ളയാൾക്കോ മാത്രമേ ഇനിമുതൽ സാധിക്കുകയുള്ളൂ.

കൂടാതെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള ഫണ്ട് ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ലഭിക്കുന്നതിനായി പഞ്ചായത്ത് ഓഫീസ് അടക്കം ഇന്ത്യയിലെ അഞ്ച് അധികാര കേന്ദ്രങ്ങളിൽ നിന്ന് ഒപ്പ് ശേഖരിക്കണം. മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഏജന്റുമാർ മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് കോൺസുലേറ്റ് വ്യക്തമാക്കി.

കോൺസുലേറ്റ് അംഗീകരിച്ച നിരക്കിനേക്കാൾ പല ഏജന്റുമാരും കൂടുതൽ തുക ഈടാക്കുന്നുവെന്നും ഇക്കാര്യത്തെക്കുറിച്ച് പ്രവാസി സമൂഹം ജാഗരൂകരായിരിക്കണ മെന്നും കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി.പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തി ക്കുന്നതിനായുള്ള എല്ലാ സഹായങ്ങളും കോൺസുലേറ്റ് ചെയ്തുനൽകും. ഒരു പൈസയും ഈടാക്കാതെ കുടുംബത്തിന് ഇത്തരം സേവനങ്ങൾ ചെയ്തുനൽകാൻ എല്ലാ എമിറേറ്റുക ളിലും കോൺസുലേറ്റിന് കമ്മ്യൂണിറ്റി അസോസിയേഷനുകളുടെ പാനലുണ്ട്. സേവന ങ്ങൾക്കും മാ‌ർഗനിർദേശങ്ങൾക്കുമായി ഇവരെ ബന്ധപ്പെടാവുന്നതാണെന്നും കോൺ സുലേറ്റ് അറിയിച്ചു.

അതേസമയം, പുതിയ നിയമങ്ങൾ മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിനുമേൽ അധികഭാരം ചുമത്തുന്നവയാണെന്ന് യുഎഇയിലെ ചില സാമൂഹിക പ്രവർത്തകർ ആരോപിച്ചു. രേഖകൾ റദ്ദാക്കാനും മറ്റും ഇനിമുതൽ സാമൂഹിക പ്രവർത്തകർക്ക് മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തെ സഹായിക്കാനാവില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.


Read Previous

അത് പ്രസിഡന്റിനോട് ചോദിക്കൂ’ ; പാലക്കാട് ബിജെപി തോൽവിയിൽ വി മുരളീധരൻ

Read Next

ബിജെപിക്ക് വോട്ട് കുറഞ്ഞതിൽ സിപിഎമ്മിന് എന്തിനാണ് ഇത്ര സങ്കടം?, സന്ദീപ് വാര്യരെ പിന്നിലല്ല മുന്നിൽ നിർത്തും: വി ഡി സതീശൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »