റിയാദിലെ ഭക്ഷണപ്രേമികളുടെ വയറും മനസും നിറക്കാന്‍ രുചിവൈവിധ്യങ്ങളുടെ കലവറയൊരുക്കി മലയാളികളുടെ സംഗമ സ്ഥലമായ മലാസിൽ ” ചെറീസ് റെസ്റ്റോറന്റ് ഡിസംബർ 14 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് പ്രവർത്തനം ആരംഭിക്കുന്നു.

മലയാളികൾക്ക് നാവിൽ കൊതിയൂറുന്ന തനി നാടൻ വിഭവങ്ങൾ അതിന്റെ തനിമയും രുചിയും ചോരാതെ മിതമായ നിരക്കിൽ നൽകി ഭക്ഷണ പ്രേമികൾക്ക് റിയാദിൽ പുതിയ ഒരു നാമം കൂടി മനസിൽ കുറിക്കാൻ ഞങ്ങൾ ഒരുങ്ങുകയാണെന്നു റെസ്റ്റോറന്റ് ഹാളിൽ വിളിച്ചു ചേർത്ത വാര്‍ത്താസമ്മേളനത്തിൽ മാനേജ്‌മന്റ് പ്രതിനിധികൾ അറിയിച്ചു.
നാടൻ വിഭവങ്ങൾക്ക് പുറമെ ഇന്ത്യൻ, ചൈനീസ്, അറബിക് വിഭവങ്ങളും ഒരുക്കുന്ന റെസ്റ്റോറന്റിൽ കുടുംബവുമായി വരുന്നവര്‍ക്കും, ബാച്ചിലെഴ്സിനും പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്, ഇരുന്നൂറില്‍ പരം ആളുകൾക്ക് ഇരിക്കാവുന്ന ഹാളും സജ്ജമാക്കിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തിൽ മാനേജ്‌മന്റ് പ്രതിനിധികളായ സജി ജോർജ്ജ് ,ടിനു ടോം തോമസ്, ജിൻ ജോർജ്ജ് എന്നിവർ പങ്കെടുത്തു