Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചിക്കൻ ഫ്രൈയുടെ പേരിൽ കല്യാണ വീട്ടിൽ കൂട്ടത്തല്ല്; ഒരാൾ ഗുരുതരാവസ്ഥയിൽ


ലക്‌നൗ: ചിക്കൻ ഫ്രൈയുടെ പേരിൽ കല്യാണവീട്ടിൽ കൂട്ടത്തല്ല്. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ് സംഭവം. വധുവിന്റെയും വരന്റെയും ഭാഗത്തുള്ളവർ ചേരിതിരിഞ്ഞാണ് സംഘർഷമുണ്ടായത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അവസാനം പൊലീസ് ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഘർഷത്തിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ പെട്ടുപോയെന്നാണ് സംഭവം കണ്ടുനിന്ന ഒരാൾ പറഞ്ഞത്. ‘ഞങ്ങൾ വിവാഹത്തിൽ പങ്കെടുക്കാൻ വന്നതാണ്. ചിക്കൻ ഫ്രൈ നൽകുന്ന കൗണ്ടറിന് മുന്നിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നുണ്ടായിരുന്നു. അതിഥികൾ ചിക്കൻ ഫ്രൈയ്‌ക്കായി കാത്തുനിൽക്കുന്നതിനിടെ പെട്ടെന്നാണ് സംഘർഷമുണ്ടായത്. സ്‌ത്രീകളും കുട്ടികളും ഇതിൽപ്പെട്ടുപോയി. വലിയ തിക്കും തിരക്കുമുണ്ടായി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ആളുടെ നില ഗുരുതരമാണ് ‘ – ദൃക്‌സാക്ഷി പറഞ്ഞു.

സംഭവം കണ്ടുനിന്ന മറ്റൊരാൾ അറിയിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥർ എത്തിയതോടെ സ്ഥിതിഗതികൾ ശാന്തമായി. വീണ്ടും സംഘർഷമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ വിവാഹച്ചടങ്ങുകൾ കഴിയുന്നതുവരെ പൊലീസ് സ്ഥലത്തുണ്ടായിരുന്നു.


Read Previous

സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ

Read Next

ലാലു പ്രസാദിന്‍റെ ഹാലോവീൻ ആഘോഷം ഉയർത്തി മോദിയുടെ കടന്നാക്രമണം, തിരിച്ചടിച്ച് പ്രിയങ്ക ഗാന്ധി ബിഹാറിൽ വാക്ക്പോര് കടുക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »