Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആകാശത്തുവച്ച് കേസിന്റെ വിധി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്


ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടയിലും കേസിന്റെ വിധി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. സുപ്രീം കോടതി ജഡ്ജിമാര്‍ ആകാശത്ത് വെര്‍ച്വലായി ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ രാജ്യത്തെ ആദ്യവിധിയായി ഇതുമാറി. ജി-20 രാജ്യങ്ങളിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരുടെ ജെ-20 ഉച്ചകോടിക്ക് ബ്രസീലിലേക്ക് പോകുകയായി രുന്നു ചീഫ് ജസ്റ്റിസ്.

ജില്ലാ ജഡ്ജി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഹൈക്കോടതി പിന്തുടരുന്ന നയം നിയമപരമാണോയെന്ന ചോദ്യത്തിന് മധ്യവേനലവധിക്ക് സുപ്രീം കോടതി അടയ്ക്കും മുന്‍പ് വിധി പറയേണ്ടതുണ്ട്. വിധിയെഴുതുന്നത് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജെ.ബി പര്‍ദിവാലയാണ്. വിമാനത്തിലെ ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിച്ച് അദ്ദേഹത്തെ ബന്ധപ്പെട്ടു. വിധിയുടെ കരട് അപ്പോള്‍ തന്നെ ജസ്റ്റിസ് പര്‍ദിവാല ചീഫ് ജസ്റ്റിസിന് അയച്ചുകൊടുത്തു.

ബെഞ്ചിലെ ജസ്റ്റിസ് മനോജ് മിശ്രയെയും കണക്ട് ചെയ്തു. മൂന്ന് പേരും ആശയ വിനിമയം നടത്തി വിധി അന്തിമമാക്കി. ഇന്നലെയാണ് മധ്യവേനലവധിക്ക് കോടതി അടച്ചത്. ഉച്ചകോടിക്ക് ശേഷം മടങ്ങിയെത്തിയ ചീഫ് ജസ്റ്റിസ് ഇന്നലെ തുറന്ന കോടതിയില്‍ വിധി വായിച്ചു. ആ സമയത്താണ് വിധിയെഴുത്തിന്റെ അപൂര്‍വതയും കൗതുകവും വെളിപ്പെടുത്തിയത്. ജില്ലാജഡ്ജി സ്ഥാനക്കയറ്റം സംബന്ധിച്ച ഗുജറാത്ത് ഹൈക്കോടതി യുടെ നയം ശരിവച്ചുകൊണ്ടായിരുന്നു വിധി.

‘ഇന്ത്യയില്‍ നിന്ന് ബ്രസീല്‍ വരെ യാത്രചെയ്ത വിധിയായതുകൊണ്ട് എനിക്കിത് ഹൃദയത്തോട് ചേര്‍ന്ന വിധിയാണ്’ എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


Read Previous

പോളിങ് കണക്കുകള്‍ 48 മണിക്കൂറിനകം പുറത്തുവിടണം; തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസയച്ച് സുപ്രീം കോടതി

Read Next

കാഴ്‌ച്ചക്കാരെ വരവേറ്റ് സീമാമുവിൻ്റെ പൂ’പാടം സൂര്യകാന്തി വസന്തം’ കാണാന്‍ ഇനി നാടുവിടേണ്ട, മലപ്പുറത്തേക്ക് പോരൂ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »