
ചെന്നൈ (തമിഴ്‌നാട്) : മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട്ടില്‍. നാളെ (മാര്‍ച്ച് 22 ശനി) ഗിണ്ടിയില്‍ നടക്കുന്ന മണ്ഡലങ്ങളുടെ അതിർത്തി പുനര്‍നിർണയത്തെക്കുറിച്ചുള്ള സംയുക്ത ആക്ഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി തമിഴ്‌നാട്ടിലെത്തിയത്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്ക് വിമാനമാര്‍ഗമാണ് പിണറായി വിജയന്‍ എത്തിയത്.
ഗിണ്ടിയിലെ ഒരു സ്റ്റാര്‍ ഹോട്ടലിലാണ് നാളെ യോഗം. ചെന്നൈ വിമാനത്താവളത്തിലെത്തിയ കേരള മുഖ്യമന്ത്രിയെ തമിഴ്‌നാട് ഇൻഫർമേഷൻ ടെക്‌നോളജി, ഡിജിറ്റൽ സർവീസസ് മന്ത്രി പിടിആർ പളനിവേൽ ത്യാഗരാജൻ, സൗത്ത് ചെന്നൈ പാർലമെന്‍റ് അംഗം തമിഴാച്ചി തങ്കപാണ്ഡ്യൻ എന്നിവർ സ്വീകരിച്ചു.
ഗിണ്ടിയിലെ തന്നെ സ്വകാര്യ ഹോട്ടലിലാണ് മുഖ്യമന്ത്രിക്ക് താമസം ഒരുക്കിയിരിക്കുന്നത്. ഇന്ന് അപ്പോളോ ആശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് വൈദ്യ പരിശോധന ഉണ്ടെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.