Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചൈനയിൽ ചിക്കുൻഗുനിയ വൈറസ് പടരുന്നു; ഓസ്ട്രേലിയയ്ക്കും ജാഗ്രതാ മുന്നറിയിപ്പ്


മെൽബൺ: ചൈനയില്‍ ചിക്കുന്‍ഗുനിയ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 7000-ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ആളുകളില്‍ ചിക്കുന്‍ഗുനിയ പിടിപെട്ടിരിക്കുന്നത്.

ഇതേത്തുടര്‍ന്ന് ഓസ്ട്രേലിയയ്ക്കും ജാഗ്രതാ മുന്നറിയിപ്പ് നൽകി. വടക്കൻ ക്വീൻസ്‌ലാന്റിൽ ചിക്കുന്‍ഗുനിയ വൈറസ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ചൈനയിലേക്ക് പോകുന്ന എല്ലാ ഓസ്ട്രേലിയക്കാര്‍ക്കും ആരോ​ഗ്യ വകുപ്പ് നിർദേശം നൽകി. ചിക്കുന്‍ഗുനിയ ബാധിത പ്രദേശം സന്ദര്‍ശിക്കുന്ന യാത്രക്കാര്‍ വാക്‌സിനേഷന്‍ എടുത്തെന്ന് ഉറപ്പാക്കണമെന്ന് നിർദേശത്തിൽ പറയുന്നു. ചൈനയിൽ നിന്നും തിരികെയെത്തുന്നവർ മുൻകരുതൽ നടപടി സ്വീകരിക്കണമെന്നും അരോ​ഗ്യ വകുപ്പ് നിഷ്കർഷിച്ചു.

രോഗബാധിതരായ ഈഡിസ് ഈജിപ്തി, ഈഡിസ് ആല്‍ബോപിക്റ്റസ് ഇനം കൊതുകുകള്‍ കടിക്കുന്നതിലൂടെയാണ് ചിക്കുന്‍ഗുനിയ മനുഷ്യരിലേക്ക് പകരുന്നത്. അടുത്ത സമ്പര്‍ക്കത്തിലൂടെ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. ലോകാരോഗ്യസംഘടനയുടെ 2006ലെ റിപ്പോട്ട് പ്രകാരം 1779മുതല്‍ക്കേ ചികുന്‍ഗുനിയ പ്രചാരത്തിലുണ്ട്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയുമായി ലക്ഷണങ്ങളില്‍ നല്ല സാമ്യമുള്ളതിനാലാവാം ചികുന്‍ഗുനിയയെ മുന്‍കാലങ്ങളില്‍ വേര്‍തിരിക്കാന്‍ പ്രയാസമായിരുന്നു.

ചിക്കുന്‍ഗുനിയയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ചിലത് കടുത്ത പനി, സന്ധി വേദന, തലവേദന, പേശി വേദന, അതുപോലെ സന്ധി വീക്കം, തടിപ്പുകള്‍ എന്നിവയാണ്. രോഗിയെ കൊതുക് കടിച്ചതിന് ഏകദേശം 4-8 ദിവസങ്ങള്‍ക്ക് ശേഷമാണ് സാധാരണയായി ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.


Read Previous

കടുത്ത നടപടിയുമായി ട്രംപ്: ഇന്ത്യക്കെതിരെ അധിക തീരുവ; നികുതി 50 ശതമാനമാക്കി ഉയര്‍ത്തി; നീതി രഹിതവും ന്യായീകരിക്കാനാവാത്തതുമായ നടപടി’: അധിക തീരുവയില്‍ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ, തീരുവ ഭീഷണിക്കിടെ അജിത് ഡോവല്‍ മോസ്‌കോയില്‍; വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും

Read Next

പാര്‍ട്ടി പുനസംഘടന: ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി കേരള നേതാക്കള്‍; അഞ്ചിടത്തൊഴികെ ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ ആലോചന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »