വിസ്മയം തീർത്ത് കേളി കുടുംബവേദി ചിത്രരചനാ മത്സരവും വിന്റർ ഫെസ്റ്റും


റിയാദ് : കേളി കുടുംബ വേദിയും, കേളി കലാസംസ്കാരിക വേദി അൽഖർജ് ഏരിയയും സംയുക്തമായി സംഘടിപ്പിച്ച  ചിത്ര രചനയും വിന്റർ ഫെസ്റ്റും ശ്രദ്ധേയമായി. അൽഖർജ് അഫ്ജ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെ ആരംഭിച്ച ചിത്ര രചനാ മത്സരത്തിൽ നൂറുകണക്കിന് മത്സരാത്ഥികൾ പങ്കെടുത്തു. മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ച വെച്ചതെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.

നാല് മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികളുടെ ‘ലിറ്റിൽ ഡ്രീംമേഴ്‌സ് കളറിംഗ് ’വിഭാഗത്തിൽ  നിരഞ്ജൻ ഒന്നാം സ്ഥാനവും, ജസ്‌റ നാദർദ്ദീൻ രണ്ടാം സ്ഥാനവും, ഫരാസ്  ഫാറൂഖി  മുഹമ്മദ്‌ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഏഴുമുതൽ പത്ത് വരെയുള്ള ‘യങ് ആർട്ടിസ്റ് കളറിങ് വിഭാഗത്തിൽ  മഹിശ്രീ ഉമ ശങ്കർ, റുമൈസ ഉബൈദ്, റിഷാൻ. കെ.ആർ എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

11 മുതൽ 15 വരെയുള്ള ‘റൈസിംങ്ങ് സ്റ്റാർസ് ഡ്രോയിങ് വിഭാഗത്തിലെ കുട്ടികൾ ’പോസിറ്റീവ് എഫ്ക്റ്റ്സ് ഓഫ് ടെക്നോളജി  ഇൻ ലൈഫ് എന്ന തൽസമയം നൽകിയ തീമിൽ ആണ് ചിത്രം വരച്ചത്. കുട്ടികളുടെ സർഗാത്മക ഭാവനയിൽ  പശ്ചിമേഷ്യൻ, യൂറോപ്പ്യൻ സംഘർഷങ്ങൾ മുതൽ എ ഐ വരെയുള്ള വിവിധ വിഷയങ്ങൾ പ്രതിഫലിച്ചു എന്നത് ശ്രദ്ധേയമാണ്. മാധവി കൃഷ്ണ ഒന്നാം സ്ഥാനവും, റിത്വിൻ റീജേഷ് രണ്ടാം സ്ഥാനവും, അനാമികരാജ് മൂന്നാം സ്ഥാനവും നേടി.

മൂന്ന് വിഭാഗത്തിലെയും ഒന്നാം സ്ഥാനക്കാർക്ക് സ്വർണ്ണ നാണയങ്ങളടക്കം വിജയികൾക്ക്  ട്രോഫികളും സർട്ടിഫിക്കറ്റുകളും മറ്റ് അനേകം സമ്മാനങ്ങളും നൽകി. കുദു മുഖ്യ പ്രയോജ കരായ ഈ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
പരിപാടിയുടെ ഭാഗമായി അൽഖർജ് അൽദോസരി ക്ലിനിക് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിന് ഡോക്ടർ റിൻസി നാസർ നേതൃത്വം നൽകി. രക്ത സമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ജിവിത ശൈലി രോഗങ്ങൾ, ദന്ത പരിശോധന എന്നിവ സൗജന്യമായി നടത്തി. നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും അവസരം പ്രയോജനപ്പെടുത്തി.

വൈകിട്ട് അഞ്ച് മണിക്ക് സാംസ്കാരിക സമ്മേളനത്തോടെ ആരംഭിച്ച കലാപരിപാടികൾ രാത്രി 11 മണി വരെ നീണ്ടുനിന്നു.  കേളി അൽഖർജ്  ഏരിയ പ്രസിഡണ്ട് ഷബി അബ്ദുൽസലാം അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം ഡോക്ടർ റിൻസി നാസർ ഉദ്ഘാടനം നിർവഹിച്ചു. കേളി കുടുംബ വേദി സെക്ര ട്ടറി സീബാ കൂവോട് ആമുഖ പ്രസംഗം നടത്തി. കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിക്ക് രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായി, ഫിറോഷ് തയ്യിൽ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ,പ്രസിഡണ്ട് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി,ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ, കേളി കുടുംബ വേദി പ്രസിഡണ്ട് പ്രിയ വിനോദ്, മുഖ്യ പ്രായോജകരായ കുദു മാർക്കറ്റിങ് മാനേജർ റസ്സൽ ഫ്രാൻസിസ്‌കോ, ഓപ്പറേഷൻ മാനേജർ ഗിരീഷ്കുമാർ, അൽഖർജ് കെഎംസിസി സെക്രട്ടറി ഷബീബ്, ഒഐസിസി പ്രസിഡണ്ട് പോൾ പൊറ്റക്കൽ, ഡബ്ലിയുഎംഎഫ് സെക്രട്ടറി സജു മത്തായി, ഐസിഎഫ് പ്രതിനിധി സാദിഖ് സഖാഫി, നൈറ്റ് റൈഡേഴ്സ് പ്രതിനിധി ജാഫർ, കേളി കേന്ദ്ര സാംസ്‌കാരിക കമ്മറ്റി കൺവീനർ ഷാജി റസാഖ്‌, ഏരിയ സാംസ്‌കാരിക കമ്മറ്റി കൺവീനർ ജ്യോതിലാൽ ശൂരനാട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ഏരിയ ആക്ടിംഗ്  സെക്രട്ടറി ലിപിൻ പശുപതി സ്വാഗതവും സംഘാടക സമിതി ചെയർമാൻ ഗോപാൽ ചെങ്ങന്നൂർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സമ്മാന ദാന ചടങ്ങിൽ കുടുംബവേദി ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ വിശദീകരണം നൽകി. ഒപ്പന, സംഗീത ശിൽപ്പം, കുട്ടികളുടെ സിനിമാറ്റിക് ഡാൻസ്, സംഘ നൃത്തം തുടങ്ങീ വ്യത്യസ്തങ്ങളായ നിരവധി പരിപാടികൾ കാണികളെ ഹരം പിടിപ്പിച്ചു. കുടുംബവേദി സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സജീന. വി. എസ്, ഗീത ജയരാജ്,ഷിനി നസീർ, ജയരാജ്‌, ജയകുമാർ, സീന സെബിൻ, വിദ്യ.ജി. പി, അംഗങ്ങളായ  അൻസിയ, നീതു രാകേഷ്, സോവിന, രജിഷ, ഷംഷാദ്, ഹനാൻ, സമീർ, സിംനേഷ്, സതീഷ് വളവിൽ, സുധീഷ്, ഷാരൂഖ് എന്നിവർ നേതൃത്വം നൽകി.‌ സമാപനത്തോടനുബന്ധിച്ച് കിത്താബ് മ്യൂസിക്കൽ ബാൻഡ് അണിയിച്ചൊരുക്കിയ ഗാനമേളയും അരങ്ങേറി.


Read Previous

നാസർ പൊന്നാനിക്ക് കേളിയുടെ ആദരം

Read Next

ആത്മഹത്യ ചെയ്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »