നിർധന കുടുംബത്തിലെ കുട്ടികൾക്ക് റിയാദ് കെഎംസിസിയുടെ പെരുന്നാൾ പുടവകൾ നൽകി


റിയാദ് :(മട്ടന്നൂർ) റിയാദ് മട്ടന്നൂർ മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ഇൻസിജാമ് ക്യാമ്പയിന്റെ ഭാഗമായി മണ്ഡലത്തിലെ എഴുപത് അനാഥ -നിർധന കുടുംബത്തിലെ കുട്ടികൾക്ക് ഈദ് കിസ് വ എന്ന പേരിൽ പെരുന്നാളിന് അറിയാനുള്ള വസ്ത്രം സമ്മാനിച്ചു. മട്ടന്നൂർ ലീഗ്പാ ഹൌസിൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

റിയാദ് മട്ടന്നൂർ കെഎംസിസി ഈദ് കിസ് വ മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി പി കെ കുട്ടിയാലിക്ക് നൽകി പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

കുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കുന്നത്തിനുള്ള സൗകര്യാർത്ഥം നൽകുന്ന കൂപ്പണുകൾ പാണക്കാട് റഷീദലി തങ്ങൾയിൽനിന്നും സെക്രട്ടറി പി കെ കുട്ടിയാലി ഏറ്റുവാങ്ങി. ഇ പി ഷംസുദ്ദീൻ അധ്യക്ഷനായി. ടി കെ ശരീഫ് പദ്ധതി വിശദീകരിച്ചു. ലിയാക്കത്ത് കാരിയാടൻ, പി കെ കുട്ട്യാലി , മുസ്തഫ ചൂര്യോട്ട് , പി എം ആബൂട്ടി, പി പി ജലീൽ , ഹാഷിം നീർ വേലി, യഹ് കൂബ് ഹാജി, കെ കെ റഫീക്ക്, അബൂബക്കർ പെടയങ്ങോട്, മുസ്തഫ അലി, റഫീഖ് ബാവോട്ട് പാറ, വി എൻ മുഹമ്മദ്, പി എം ഷൗക്കത്തലി, ബക്കർ എടയന്നൂർ സംസാരിച്ചു.


Read Previous

മലബാർ അടുക്കള റിയാദ് ചാപ്റ്റർ ഫാമിലി മീറ്റ്2023 സംഘടിപ്പിച്ചു

Read Next

വിവിധ ഗ്രൂപ്പുകളിലായി റിയാദിൽ നിന്നും ഈ വർഷത്തെ ഹജ്ജിന് പോകുന്നവർക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ യാത്രയയപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »