അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ട: ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്.


ന്യൂഡൽഹി: അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ട. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ആണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ആറിനും പതിനൊന്നിനും ഇടയിലുള്ള കുട്ടികള്‍ക്ക് ഡോക്ടറുടേയോ മാതാപിതാക്കളുടേയോ മേല്‍നോട്ടത്തില്‍ മാസ്‌ക് നല്‍കാം. പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മാര്‍ഗനിര്‍ദേശ ങ്ങളില്‍ പറയുന്നു.


പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് റെംഡിസിവര്‍ നല്‍കരുതെന്നും ഡിജിഎച്ച്എസ് മാര്‍ഗനിര്‍ദേ ശത്തില്‍ പറയുന്നുണ്ട്. പതിനെട്ട് വയസില്‍ താഴെയുള്ളവരില്‍ റെഡിംസിവര്‍ ഉപയോഗത്തിന് പാര്‍ ശ്വഫലങ്ങളുണ്ടോ എന്നതില്‍ പഠനം നടക്കുന്നതേയുള്ളൂ അതിനാല്‍ 18 വയസില്‍ താഴെയുള്ളവരില്‍ റെഡിംസിവര്‍ ഉപയോഗിക്കേണ്ടതില്ല എന്നാണ് നിര്‍ദേശം. ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക പാര സെറ്റമോള്‍ ഡോക്‌റുടെ നിര്‍ദേശമനുസരിച്ച് നല്‍കാമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍ വീസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.


Read Previous

വാക്‌സീന്‍ സ്വീകരിക്കാത്ത 200 ജീവനക്കാരെ ഹൂസ്റ്റണ്‍ ആശുപത്രി സസ്‌പെന്‍ഡ് ചെയ്തു.

Read Next

സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ; ചെരുപ്പ്, തുണി, ആഭരണ കടകൾ, പുസ്തക കടകള്‍ക്ക് തുറക്കാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »