ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ചിൽഡ്രൻസ് ഡേയോട് അനുബന്ധിച്ച് റിയാദിലെ കോഴിക്കോട് ക്കാരുടെ കൂട്ടായ്‌മ കോഴിക്കോട്ൻസ് സംഘടിപ്പിച്ച സ്‌കൂൾ ഫെസ്റ്റ് നിറഞ്ഞ ജന സാനിധ്യത്തിൽ ഷോല മാളിലെ അൽവഫ ഹൈപ്പറിൽ നടന്നു കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ കണ്ടെത്താനും ആത്മവിശ്വാസം വളർത്താനും ലക്ഷ്യമിട്ട ഈ പരിപാടിയിൽ റിയാദിലെ പ്രവാസി സമൂഹം ഏറ്റവും ആവേശത്തോടെ പങ്കെടുത്തു.

വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി കുട്ടികളും, അവരുടെ മാതാപിതാക്കളും മറ്റു സന്ദർശകരും പങ്കെടുത്തതോടെ വേദി നിറഞ്ഞൊഴുകിയിരുന്നു. ആവേശത്തോടെ കുട്ടികൾ നിറമെഴുതി വരകളി ലൂടെ സ്വപ്നങ്ങൾ വരച്ചു, ലേഖനങ്ങളിലുടെ മനസ്സിന്റെ വിശാലത പങ്കുവെക്കുകയും ചെയ്തു.
പരിപാടിയുടെ സമഗ്രമായ വിജയം ഉറപ്പിച്ചത് കോഴിക്കോടൻസ് ഫാമിലി വോളന്റിയർമാരുടെയും, സംഘാടക സമിതിയുടെയും അക്ഷീണമായ പരിശ്രമവും കൃത്യമായ കോർഡിനേഷനുമാണ്. ഓരോ മത്സരവും ക്രമബദ്ധമായ രീതിയിൽ നടക്കാൻ വേണ്ടി അവർ നൽകിയ മഹത്തായ പിന്തുണ പ്രത്യേകിച്ചും ശ്രദ്ധിക്കപ്പെട്ടു. കുട്ടികൾക്കും മാതാപിതാക്കൾക്കും അനുയോജ്യവും സൗകര്യപ്രദവുമായ അന്തരീക്ഷം ഒരുക്കുന്നതിൽ അവരുടെയുള്ള പങ്ക് നിർണായകമായിരുന്നു.
വിദഗ്ദ്ധ ജഡ്ജ്മാരുടെ നേതൃത്വത്തിൽ മത്സര ഫലങ്ങൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും, കൂടാതെ ഫലത്തിൽ വിജയിക്കുന്ന കുട്ടികളെ നേരിട്ട് WhatsApp വഴിയോ ഫോണിലൂടെയോ അറിയിക്കുന്നതായി രിക്കും എന്ന് കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കബീർ നല്ലളം അറിയിച്ചു. കുട്ടികളുടെ കഴിവു കളെ ഉയർത്തിക്കാട്ടിയതോടൊപ്പം,ചിൽഡ്രൻസ് ഡേയുടെ സന്തോഷവും സൃഷ്ടിയുടെ നിറവുകളും ഒത്തുചേർന്ന്, പ്രവാസി സമൂഹത്തിന്റെ ഐക്യവും ശക്തിയും പ്രതിഫലിച്ച മനോഹരമായ ഒരു പരിപാടിയായി കോഴിക്കോടൻസ് സ്‌കൂൾ ഫെസ്റ്റ് മാറി. കോഴിക്കോട്ൻസ് ഫൗൺഡേഴ്‌സ് ഉം ലീഡേഴ്‌സ് ഉം പ്രവർത്തകരും പരിപാടിയ്ക്ക് നേതൃത്വം നൽകി
