Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അമേരിക്കൻ ഉത്പന്നങ്ങൾക്ക് 34 ശതമാനം തീരുവ ഏർപ്പെടുത്തി ട്രംപിനെതിരെ തിരിച്ചടിച്ച് ചൈന


ബെയ്‌ജിംഗ് : ചൈനീസ് ഉത്പന്നങ്ങൾക്ക് പകരച്ചുങ്കം ഏർപ്പെടുത്തിയ ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തിന് മറുപടിയുമായി ചൈന. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 34 ശതമാനം അധിക തീരുവ ഏർപ്പെടുത്താൻ ചൈന തീരുമാനിച്ചു. ഏപ്രിൽ പത്ത് മുതൽ തീരുമാനം പ്രാബല്യത്തിലാകും.

ചൈനയുടെ ഉത്പന്നങ്ങൾക്ക് ട്രംപ് കഴിഞ്ഞ ദിവസം 34 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതോടെ ചൈനയുടെ ഉത്പന്നങ്ങൾക്ക് അമേരിക്ക ഈടാക്കുന്ന മൊത്തം തീരുവ 54 ശതമാനമായി ഉയർന്നതാണ് ചൈനീസ് സർക്കാരിനെ പ്രകോപിപ്പിച്ചത്. പ്രതിവർഷം 34.8 ലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങളാണ് ചൈന അമേരിക്കയിലേക്ക് അയയ്ക്കുന്നത്.അതേസമയം,12.53 ലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങളാണ് അമേരിക്ക ചൈനയിലേക്ക് അയയ്ക്കുന്നത്. ഈ വ്യാപരക്കമ്മിയാണ് ട്രംപിന്റെ നടപടിക്ക് കാരണം.

ഇറക്കുമതി തീരുവയ്ക്ക് പുറമേ ചൈനയിൽ നിന്നുള്ള മറ്റ് ഇറക്കുമതികൾക്കും യു.എസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചൈനയിൽ നിന്നുള്ള 800 ഡോളർ താഴെ വിലയുള്ള പാഴ്‌സലുകൾക്കുള്ള നികുതി ഇളവുകളും നിറുത്തലാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം പാഴ്സലുകൾക്ക് 30 ശതമാനമോ ഓരോ ഉത്പന്നത്തിനും 25 മുതൽ 50 ഡോളർ വരെ നികുതിയോ ഈടാക്കാനാണ് നിർദ്ദേശം.


കാനഡയും അമേരിക്കയ്‌ക്കെതിരെ അധിക തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. യു.കെയും യൂറോപ്യൻ യൂണിയനും അടക്കമുള്ള സഖ്യകക്ഷികൾ പോലും അമേരിക്കൻ ഉത്പന്നങ്ങൾക്ക് തിരിച്ചടി തീരുവ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ്.


Read Previous

പൊലീസുകാരന്റെ കൈയിൽ നിന്ന് വെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്

Read Next

മാരക മയക്കുമരുന്നുമായി പൊലീസുകാരി പിടിയില്‍ മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവുമായി അവിഹിതബന്ധമെന്നും ആരോപണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »