തിരുവനന്തപുരത്ത് കോളറ മരണം, സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍


തിരുവനന്തപുരം: കവടിയാറില്‍ കോളറ ബാധിച്ച് 63കാരന്‍ മരിച്ചു. ഏഴ് ദിവസം മുന്‍പായിരുന്നു മരണം. ആരോഗ്യവകുപ്പ് അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏപ്രില്‍ 20വരെയുള്ള ദിവസങ്ങളില്‍ ഇയാള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനി, വയറിളക്കം, ഛര്‍ദ്ദി എന്നിവയെ തുടര്‍ന്നാണ് തുടര്‍ന്നാണ് 63കാരനായ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. മരണാനന്തരം നടത്തിയ പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.

ഏപ്രില്‍ 20ാം തീയതിയാണ് കവടിയാര്‍ മുട്ടട സ്വദേശി ചികിത്സയിലിരിക്കെ മരിച്ചത്. ഇയാളുടെ മരണം കോളറ ബാധിച്ചാണെന്ന് ആരോഗ്യവകുപ്പും അറിയിച്ചു.


Read Previous

എന്തു കളവും പറയാൻ മടിയില്ലാത്ത സെറ്റ് ‘; കേരളത്തിലാകുമ്പോൾ വി ഡി സതീശന് രാഷ്ട്രീയമല്ല : എം വി ഗോവിന്ദൻ

Read Next

ഇന്ത്യ- പാക് സംഘർഷത്തിൽ ചൈന ഇടപെട്ടേക്കില്ല; കാരണം ചൂണ്ടിക്കാട്ടി ഇന്ത്യൻ ആർമി മുൻ കമാൻഡർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »