പീഡാനുഭവ സ്മരണയില്‍ ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ദുഖ വെള്ളി ആചരിക്കുന്നു # Believers observe Dukha Velli today


കൊച്ചി: യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ദുഖ വെള്ളി ആചരിക്കുന്നു. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തില്‍ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശും വഹിച്ച് നടത്തിയ യാത്രയെയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.

ഇന്ന് വിവിധ ദേവാലയങ്ങളില്‍ പരിഹാര പ്രദക്ഷിണവും നഗരികാണിക്കലും നടക്കും. മലയാറ്റൂരിലേക്ക് തീര്‍ത്ഥാടകരുടെ പ്രവാഹമാണ്. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടര്‍ന്നുള്ള ഈ ദിവസത്തില്‍ യേശുക്രിസ്തുവിന്റെ പീഡാ സഹനത്തെയും കാല്‍വരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവര്‍ അനുസ്മരിക്കുന്നു.

പാശ്ചാത്യ സഭകള്‍ ഈ ദിവസത്തെ ഗുഡ് ഫ്രൈ ഡേ എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ ഓര്‍ത്തഡോക്‌സ് സഭകള്‍ ഈ ദിവസത്തെ വലിയ വെള്ളിയാഴ്ച എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകള്‍ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും പരാമര്‍ശിക്കാറുണ്ട്.

ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓര്‍ക്കപ്പെടുന്ന വാരാന്ത്യമാണ് ഇത്. ക്രിസ്തു മനുഷ്യരുടെ പാപങ്ങള്‍ ഇല്ലാതാക്കാനായി കുരിശ് മരണം വരിക്കുകയും മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ ക്കുകയും ചെയ്തത് വിശ്വാസി സമൂഹത്തിന് ഏറെ പ്രാധാന്യമുള്ളതാണ്.


Read Previous

മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; ക്ലിഫ് ഹൗസില്‍ നിര്‍മ്മിച്ചത് കാലിത്തൊഴുത്ത് തന്നെ #Chief Minister’s argument falls apart |

Read Next

പത്തനംതിട്ടയിലെ അപകടം: യുവാവ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി, ആത്മഹത്യയെന്ന് സൂചന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »