ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സിജി കുടുംബാംഗങ്ങൾക്ക് പുറമെ റിയാദിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

സിജി ചീഫ് കോർഡിനേറ്റർ പി.കെ. മുസ്തഫ മാനന്തേരി ചടങ്ങിൽ സ്വാഗതം ആശംസിച്ചു. അൽ യാസ്മിൻ സ്കൂൾ പ്രിൻസിപ്പാൾ ഡോ. സലീൽ ഹസൻ റമദാൻ സന്ദേശം നൽകി. വ്രതാനുഷ്ഠാനത്തിന്റെ ആത്മീയ തയും സാമൂഹിക പ്രതിബദ്ധതയും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സിജി ആഗോളതലത്തിൽ നടപ്പിലാക്കിവരുന്ന വൈവിധ്യമാർന്ന പദ്ധതികളെ ക്കുറിച്ച് മുൻ ചെയർമാൻ റഷീദലി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ മുൻനിരയി ലെത്തിക്കാൻ സിജി നടത്തിയ ഇടപെടലുകളും, ആഗോള ചാപ്റ്ററുകളുടെ സഹകരണത്തോടെ നടപ്പിലാ ക്കിയ വിപ്ലവകരമായ മാറ്റങ്ങളും അദ്ദേഹം റിപ്പോർട്ടിൽ വിശദീകരിച്ചു. ചടങ്ങിൽ ചെയർമാൻ മുനീബ് ബി.എച്ച് നന്ദി രേഖപ്പെടുത്തി. പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സംഗമം റിയാദിലെ മലയാളി സമൂഹത്തിനിടയിലെ സൗഹൃദം പുതുക്കുന്ന വേദിയായി മാറി.
