Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൗരന്മാർ എത്രയും വേഗം സിറിയ വിടണം, യാത്രകൾ അരുത്’; അടിയന്തര നിർ‌ദേശവുമായി ഇന്ത്യ


ന്യൂഡൽഹി: സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ പൗരന്മാർക്ക് മുന്നറിയിപ്പു മായി ഇന്ത്യ. പുതിയ അറിയിപ്പ് ലഭിക്കുന്നതുവരെ സിറിയയിലേയ്ക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ യാത്രാ മുന്നറിയിപ്പിൽ നിർദേശിക്കുന്നു.

കിട്ടുന്ന ഫ്ളൈറ്റുകളിൽ കയറി എത്രയും പെട്ടെന്ന് സിറിയ വിടണം. മറ്റുള്ള എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണം. അതാവശ്യ സാഹചര്യങ്ങളിൽ അല്ലാതെ പുറത്തിറങ്ങരുതെന്ന് വിദേശകാര്യ മന്ത്രാലയം സിറിയയിലെ ഇന്ത്യൻ പൗരന്മാരോട് നിർദേശിക്കുന്നു. ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തണം. +963 993385973 എന്ന ഹെൽപ്പ്‌ ലൈൻ നമ്പറിലൂടെ എംബസിയുമായി ബന്ധപ്പെടാം.

വാട്‌സാപ്പിലൂടെയും ബന്ധപ്പെടാൻ സാധിക്കും. hoc.damascus@mea.gov.in എന്ന ഇമെയിലൂടെയും എംബസിയുമായി ബന്ധപ്പെടാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.യുഎൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 14 പേർ ഉൾപ്പെടെ 90 ഇന്ത്യൻ പൗരന്മാരാണ് സിറിയയിൽ ഉള്ളതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വടക്കൻ സിറിയയിൽ നടക്കുന്ന ആഭ്യന്തര കലാപം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സിറിയയിലെ ഇന്ത്യൻ പൗരന്മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

അവരുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും ജയ്സ്വാൾ വ്യക്തമാക്കി.നവംബർ 27നാണ് വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ അലെപ്പോയിൽ വിമത സായുധഗ്രൂപ്പുകൾ പ്രസിഡന്റ് ബാഷർ അൽ-അസദിന്റെ സൈന്യത്തിനെതിരെ ആക്രമണം തുടങ്ങിയത്. ജിഹാദി സംഘടനയായ ഹയാത് താഹിർ അൽ ഷാം (എച്ച് ടി എസ്) ആണ് ആഭ്യന്തര കലാപത്തിന് പിന്നിൽ. സിറിയയിലെ ഏറ്റവും വലിയ നഗരമായ അലെപ്പോ ഉൾപ്പെടെ വിമതർ പിടിച്ചെടുത്തു. ഹമാ സെൻട്രൽ ജയിലിന്റെ നിയന്ത്രണം നേടിയ വിമതർ തടവുകാരെ മോചിപ്പിച്ചു. എത്രയും വേഗം പൗരന്മാർ രാജ്യം വിടണമെന്ന് സിറിയയിലെ ചൈനീസ് എംബസിയും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വിമതർക്കെതിരെ റഷ്യൻ യുദ്ധവിമാനങ്ങളും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കലാപത്തിൽ ഇതുവരെ അഞ്ഞൂറിലേറെ പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്.


Read Previous

പ്ളാസ്റ്റിക്  കയർ  കഴുത്തിൽ, ചുണ്ടിന് നീല നിറം’; നവീൻ ബാബുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

Read Next

ആഭ്യന്തര കലാപം രൂക്ഷം; വടക്കുപടിഞ്ഞാറൻ സിറിയയിൽ 2,80,000 പേർ പലായാനം ചെയ്തതായി ഐക്യരാഷ്ട്രസഭ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »