പൗരത്വ നിയമഭേദഗതി പ്രാബല്യത്തിൽ; വിജ്ഞാപനം പറത്തിറങ്ങി,സിഎഎ നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും, മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങ ളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാന്‍ കേന്ദ്ര നീക്കം


ന്യൂഡൽഹി: പൗരത്വ നിയമഭേദഗതി പ്രാബല്യത്തിലായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറക്കി .ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിഎഎ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. ഈ ആഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ പരക്കവെയാണ് കേന്ദ്ര സർക്കാരിന്‍റെ നിർണായക പ്രഖ്യാപനം പുറത്തുവരുന്നത്. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്‌സഭ പാസ്സാക്കിയത്. 2020 ജനുവരി 10-ന് നിയമം നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കി യിരുന്നില്ല. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസി കള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് പാര്‍ലമെന്റ് പാസ്സാക്കിയി രുന്നത്. 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുമെന്നാണ് നിയമം വ്യവസ്ഥ ചെയ്തിരിക്കുന്നത്.

സിഎഎ നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങ ളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നീക്കം. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരില്‍നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സിഎഎ നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകളും വിവിധ മുസ്ലിം സംഘടനകളും രാജ്യവ്യാപക പ്രതിഷേധം നടത്തിയിരുന്നു.


Read Previous

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതി മരിച്ച നിലയില്‍

Read Next

പൗരത്വ നിയമം കടലിലേക്ക് വലിച്ചെറിയുമെന്ന് സുധാകരന്‍, ഹിന്ദുത്വ അജന്‍ഡയെന്ന് സിപിഎം; പിണറായി ജനങ്ങളെ പറ്റിക്കുന്നുവെന്ന് സുരേഷ് ഗോപി, വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബി ജെപി പുറത്തെടുക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »