

റിയാദ്: പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവര്‍ എല്ലാ വര്‍ഷവും നല്‍കിവരുന്ന ഏറ്റവും വലിയ വിലകിഴിവ് 4 മെഗാ ഡേയ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു. എല്ലാ ഡിപ്പാര്‍ട്‌മെന്റുകളിലും 4 ദിവസം അതിശയിപ്പിക്കുന്ന വില ക്കിഴിവില്‍ ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുളള അവസരമാണിത്. ഒക്ടോബര്‍ 4 മുതല്‍ 7 വരെ നാല് ദിവസങ്ങളിലാണ് അതിശയിപിക്കുന്ന പ്രെമോഷന്‍ നല്‍കുന്നത്
സിറ്റി ഫ്‌ളവർ ബത്ത ഹൈപ്പറിൽ നടന്ന് ഫെസ്റ്റിവൽ ഉൽഘാടനം റോയൽ പ്രോട്ടോ കോൾ ഫിസിഷ്യൻ ഡോ. അൻവർ ഖുർഷിദ് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു, നിബിൻ ലാൽ (മാർക്കറ്റിങ് മാനേജർ) ഷാഹിർ (എ ജിഎം) മുഹമ്മദ് മുക്താർ (സീനിയർ മാനേജർ). നൗഷാദ് എ കെ (ഡെപ്യൂട്ടി മാനേജർ) സക്കീർ ഇബ്രാഹിം, റഹ്മത്തുള്ള. ഉണ്ണികൃഷ്ണൻ (സ്റ്റോർ മാനേജേഴ്സ്) തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു

ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഹൗസ് ഹോള്‍ഡ്‌സ്, ഹോം കെയര്‍, സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ഫാഷന്‍ ആഭരണങ്ങള്‍, ലഗേജ്, വാച്ചുകള്‍ സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും മെഗാ ഡിസ്‌കൗണ്ട് ഒരുക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണി സിറ്റി ഫ്‌ളവറിന്റെ മുഴുവന്‍ സ്‌റ്റോറുകളിലും ഒരുക്കിയിട്ടുണ്ട്. പ്രത്യേക പ്രമോഷന്‍ സിറ്റി ഫ്‌ളവറിന്റെ മുഴുവന്‍ ഷോറൂമുകളിലും ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു