Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിറ്റി ഫ്ലവർ അബഹ ശാഖ ഉദ്ഘാടനം ചെയ്തു.


റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയില്‍  ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ പുതിയ ഡിപാര്‍ട്ട്‌മെന്റ് സ്റ്റോര്‍ അബഹയിൽ ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മൊഹസിന്‍ അഹമ്മദ് കോയ, ഡയറക്ടര്‍ റാഷിദ് അഹമ്മദ് കോയ,  ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ അന്‍വര്‍ സാദത്ത്, വൈസ് പ്രസിഡണ്ട് ഫിനാന്‍സ് ഹസീബ് റഹമത്ത്, ഓപ്രഷന്‍ മാനേജര്‍ അഭിലാഷ് നമ്പ്യാര്‍, സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നിബിന്‍ ലാല്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഇ കെ നൗഷാദ്, സ്റ്റോര്‍ മാനേജര്‍ നാഷിദ് എന്നിവര്‍ സംബന്ധിച്ചു.

ഉദ്ഘാടവില്‍പ്പനയോടനുബന്ധിച്ച് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വന്‍ കില്ലര്‍ ഓഫറുകള്‍ ലഭ്യമാകും. കൂടാതെ മറ്റനേകം ആകര്‍ഷണമായ ഓഫറുകളും ലഭ്യമാണ്. എല്ലാം ഒരുകുടകീഴില്‍ ലഭ്യമാകുന്ന തരത്തിലാണ് പുതിയ സ്റ്റോര്‍ സജ്ജികരിച്ചിരിക്കുന്നത്

സൌദിയിലെ പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖലയായ സിറ്റി ഫ്ലവറിൻ്റെ അബഹ ശാഖ വിവിധ ശ്രേണിയിലുളള ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരവുമായാണ് പ്രവർത്തനമാരംഭിച്ചത്. സൗദ് ബിൻ അബ്ദുൽ അസീസ്‌ സ്ട്രീറ്റിൽ ടൌൺ സെന്ററിൽ ആണ് പുതിയ ഡിപ്പാർട്ട്മെൻ്റ് സ്റ്റോർ പ്രവര്‍ത്തി ക്കുന്നത്.

ആരോഗ്യ സൗന്ദര്യ വർധക ഉത്പ്പന്നങ്ങൾ, ഫാഷൻ ജൂവലറി, ഇലക്‌ട്രോണി ക്‌സ്, മെൻസ്‌വെയർ, കിഡ്‌സ് വെയർ, ലേഡീസ് വെയർ, ഹൗസ്‌ഹോൾഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികൾ, പ്ലാസ്റ്റിക്‌സ്, ഹോം ലിനെൻ, ബാഗ്‌സ്, ലഗേജ്, വാച്ചുകൾ, ടോയ്‌സ് എന്നിവക്ക് പുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയർവർഗങ്ങൾ, ഡ്രൈഫ്രൂട്‌സ്, ഗ്രോസറി ഐറ്റംസ് തുടങ്ങിയ ഡിപ്പാർട്‌മെന്റു കളിലായി ഇരുപതിനായിരത്തിലധികം ഉൽപ്പന്നങ്ങളുടെ വൻ ശേഖരമാണ് പുതിയ ഷോറൂമിൻറെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാൻ്റുകളുടെ ശേഖരവും പുതിയ ശാഖയിൽ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെൻ്റ് അറിയിച്ചു.


Read Previous

നിണമണിഞ്ഞ പുതുവത്സരാഘോഷം: സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാറിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി; പ്രദേശത്തെ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം

Read Next

സുഡാനിൽ പലായനം തുടരുന്നു; അഭയാർത്ഥി ക്യാമ്പുകൾ നിറഞ്ഞു കവിയുന്നു; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ലക്ഷക്കണക്കിന് ആളുകൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »