Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദിലും ഖർജിലും സിവിൽ ഡിഫൻസിന്റെ അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിക്കുന്നു; ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതർ


റിയാദ്: സൗദി അറേബ്യയിലെ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ്, റിയാദ് നഗരത്തിലും ഖർജ് ഗവർണറേറ്റിലും പുതിയ ‘നാഷണൽ ഏർലി വാണിംഗ് സിസ്റ്റം’ (National Early Warning System) പരീക്ഷണാടി സ്ഥാനത്തിൽ പ്രവർത്തനക്ഷമമാക്കി. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് അതിവേഗം സുരക്ഷാ നിർദ്ദേശങ്ങൾ കൈമാറുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

പരീക്ഷണത്തിന്റെ ഭാഗമായി റിയാദിലെയും ഖർജിലെയും താമസക്കാരുടെ മൊബൈൽ ഫോണു കളിൽ ഉച്ചത്തിലുള്ള അലാറത്തോടു കൂടിയ സന്ദേശങ്ങൾ എത്തും. മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാണെങ്കിലും ഈ പ്രത്യേക അലാറം ശബ്ദിക്കും. ഒപ്പം സ്ക്രീനിൽ അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ മുന്നറിയിപ്പ് സന്ദേശം തെളിയുകയും ചെയ്യും.തൊരു പരീക്ഷണ ഘട്ടം മാത്രമാണെന്നും സന്ദേശം ലഭിക്കു മ്പോൾ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.

പ്രകൃതിക്ഷോഭങ്ങൾ, കനത്ത മഴ തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ സെൽ ബ്രോ ഡ്കാസ്റ്റ് (Cell Broadcast) സാങ്കേതികവിദ്യ ഉപയോഗിച്ച് നിശ്ചിത പ്രദേശത്തെ എല്ലാവരിലേക്കും ഒരേസമയം വിവരങ്ങൾ എത്തിക്കാനുള്ള സംവിധാനത്തിന്റെ കാര്യക്ഷമത പരിശോധിക്കുകയാണ് ലക്ഷ്യം.

സന്ദേശം ലഭിക്കുന്നവർ സിവിൽ ഡിഫൻസ് നൽകുന്ന ലിങ്ക് വഴി തങ്ങളുടെ പ്രതികരണം (Feedback) അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത് സംവിധാനം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും.


Read Previous

റിയാദിലെ ജനവാസ മേഖല ലക്ഷ്യമിട്ട് നാല് ബാലിസ്റ്റിക് മിസൈലുകൾ; പ്രതിരോധ സേന തകർത്തു

Read Next

നോബിൾ മാത്യു ഖേദം പ്രകടിപ്പിച്ചു, സസ്പെൻഷൻ പിൻവലിച്ച് ബിജെപി; ജോര്‍ജ് കുര്യനെ സ്ഥാനാര്‍ത്ഥിയാക്കിയതിൽ പരസ്യ വിമർശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »