Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പുഷ്പന്റെ ത്യാഗോജ്വല ജീവിതം അനീതിക്കെതിരെ പോരാടുന്നവർക്ക് പ്രചോദനം ; കേളി.


റിയാദ് : ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്റെ നിര്യാണത്തിൽ കേളി രക്ഷാധികാരി സമിതി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്തയിലെ ലൂഹാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കമ്മറ്റി അംഗം സെബിൻ ഇഖ്ബാൽ അനോശോചന കുറിപ്പ് അവതരിപ്പിച്ചു.

അനീതിക്കെതിരെ ശബ്‌ദിച്ചതിന്ന് 24ആം വയസ്സിൽ ഭരണകൂടം തല്ലി കെടുത്തിയ ധീര വിപ്ലവകാരിയുടെ 30 വർഷത്തെ ത്യാഗോജ്വല ജീവിതവും, കൊടിയ വേദനയിലും ഒരിറ്റ് കണ്ണുനീർ പൊഴിക്കാതെ പുഞ്ചിരിയോടെ മാത്രം സഹപ്രവർത്തകർക്ക് ആവേശം പകർന്നു നൽകിയ ആ സഹന ശക്തിയും പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ കൂറും പുതുതലമുറക്ക് എന്നും പ്രചോദനമാണെന്ന് അധ്യക്ഷൻ കെപിഎം സാദിഖ് പറഞ്ഞു.

രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ സീബാ കൂവോട്, സുരേഷ് കണ്ണപുരം, ഗീവർഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രൻ കൂട്ടായ്, ചന്ദ്രൻ തെരുവത്ത്, ജോസഫ് ഷാജി, ഫിറോസ്‌ തയ്യിൽ, ഷമീർ കുന്നുമ്മൽ ഏരിയാ രക്ഷാധികാരി സെക്രട്ടറിമാരായ സെൻ ആന്റണി,സുനിൽ കുമാർ മധു ബാലുശ്ശേരി, ജവാദ് പരിയാട്ട്, സതീഷ് കുമാർ വളവിൽ, അനിരുദ്ധൻ കീച്ചേരി, ബൈജു ബാലചന്ദ്രൻ, സെക്രട്ടറിയേറ്റ് അംഗം ഗഫൂർ ആനമാങ്ങാട്, കേന്ദ്ര കമ്മറ്റി അംഗങ്ങളായ നൗഫൽ സിദ്ദീഖ്, റഫീഖ് ചാലിയം, ജാഫർ ഖാൻ, രാമകൃഷ്ണൻ, സബ്കമ്മറ്റി കൺവീനർമാരായ ഷാജി റസാഖ് (സാസ്കാരികം), നസീർ മുള്ളൂർക്കര (ജീവകാരുണ്യം), ബിജു തായമ്പത്ത് (സൈബർ വിങ്), ഹസ്സൻ പുന്നയൂർ ( സ്പോർട്സ്), ശ്രീകുമാർ വാസു( ചെയർമാൻ- മാധ്യമം), കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, ചില്ല സഹ കോഡിനേറ്റർ നാസർ കാരക്കുന്ന്, അൽഖർജ് ഏരിയ പ്രസിഡന്റ് ഷെബി അബ്ദുൾ സലാം, സുനിൽ ഉദിനൂക്കാരൻ എന്നിവർ അനുശോചനം രേഖപ്പെടുത്തികൊണ്ട് സംസാരിച്ചു.


Read Previous

തലസ്ഥാനത്ത് പ്രതിപക്ഷ മാർച്ചിൽ സംഘർഷം; ഫിറോസും രാഹുലും അറസ്റ്റിൽ

Read Next

കേളി കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »