ഖാർത്തൂമിൽ ഏറ്റുമുട്ടൽ രൂക്ഷം; സുഡാനിലെ ഇന്ത്യൻ എംബസി മാറ്റി


ഖാർത്തൂം: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിലെ ഇന്ത്യൻ എംബസി മാറ്റി. ഖാർത്തൂമിൽ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യൻ എംബസി പോർട്ട് സുഡാനിലേക്കാണ് താൽകാലികമായി മാറ്റിയത്. ഖാർത്തൂമിൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഖാർത്തൂമിലെ സ്ഥിതി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ, ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ നിന്നും ഒഴിപ്പിച്ച 231 പേർ കൂടി ഇന്ന് രാജ്യത്ത് തിരിച്ചെത്തി. രാവിലെയാണ് ജിദ്ദയിൽ നിന്നും ഇത്രയും പേരെ അഹമ്മദാബാദിൽ വിമാനത്തിൽ എത്തിച്ചത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സുഡാനിൽ നിന്നും രാജ്യത്ത് തിരിച്ചെത്തിയവരുടെ എണ്ണം രണ്ടായിരത്തി എഴുന്നൂറ് കടന്നു. ഇതുവരെ മൂവായിരത്തോളം പേരെ സുഡാനിൽ നിന്നും ഒഴിപ്പിച്ച് ജിദ്ദയിലെത്തിച്ചെന്ന് ഇന്നലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.


Read Previous

 ‘ഗോവിന്ദൻ,  ഇനി നമുക്ക് കോടതിയിൽ കാണാം’; മാനനഷ്ട കേസ് നൽകിയ എം വി ഗോവിന്ദന് സ്വപ്നയുടെ മറുപടി 

Read Next

അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്ന് സിഗ്നൽ കിട്ടുന്നില്ല, ആന തിരിച്ചുവരാനുള്ള സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധ സമിതിയംഗം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »