Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ക്ലാസ്മുറികള്‍ ചിത്രംവരച്ച് മനോഹരമാക്കി അച്ഛനും മക്കളും


കോട്ടയം: കുമാരനല്ലൂര്‍ ഗവ. യു.പി. സ്‌കൂളിലെ ക്ലാസ്മുറികളിലെ ചുമരില്‍ ചിത്രങ്ങള്‍ വരച്ച് വ്യത്യസ്തനാവുകയാണ് ഈ രക്ഷകര്‍ത്താവ്. അതേ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ധ്യാന്‍ചന്ദിന്റെ അച്ഛന്‍ ചിത്രകാരനും വി.എഫ്.എക്‌സ്. ആര്‍ട്ടിസ്റ്റുമായ കുമാരനല്ലൂര്‍ കൊല്ലംപറമ്പില്‍ അനു കെ. ഭാസ്‌കരന്‍. മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുംമുമ്പാണ് ക്ലാസ്മുറികള്‍ സുന്ദരമായ ചിത്രങ്ങള്‍ വരച്ച് വര്‍ണാഭമാക്കാമെന്ന് അധികൃതരെ അറിയിച്ചത്.

തുടര്‍ന്ന് സ്‌കൂള്‍ പി.ടി.എയുടെയും സഹഅധ്യാപകരുടെയും സഹകരണത്തോടെ ഈ ദൗത്യത്തിലേക്ക് നിറമുള്ള കാഴ്ചകള്‍ ചാലിച്ചെടുക്കുകയായിരുന്നു അനു. ഇക്കാര്യത്തില്‍ ധ്യാന്‍ചന്ദും മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥിയായ സഹോദരന്‍ ഗോപിചന്ദും അച്ഛനൊപ്പം കൂട്ടുചേര്‍ന്നു. പുതിയ പ്രവേശനത്തിനായി ഈ കാഴ്ചകണ്ടുവരുന്ന വിദ്യാര്‍ഥികളും കൗതുകത്തിന് പുറത്ത് ചിത്രം വരയ്ക്കാന്‍ താത്പര്യം കാട്ടിയെത്തി. അത് അനുവിന്റെയും ആഗ്രഹമായിരുന്നു.

വരയറിയാത്ത കുട്ടികളെക്കൂടി ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ പങ്കാളികളാക്കുക. എന്നാല്‍, സമയപരിമിതിമൂലം കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല. എങ്കിലും ആഗ്രഹിച്ച് മുന്നോട്ടുവന്ന കുട്ടികള്‍ ഒരു കുഞ്ഞിലയെങ്കിലും വരച്ചിട്ട്‌ േപായി. ഇനാമല്‍ പെയിന്റ് ഉപയോഗിച്ച് നടന്ന ചിത്രരചനയില്‍ മരങ്ങളും ചെടികളും പൂക്കളും ചിത്രശലഭങ്ങളുമൊക്കെയുണ്ട്.

ചിത്രരചനയില്‍ താത്പര്യമുള്ള ഓഫീസ് അസിസ്റ്റന്റ് സുധാലക്ഷ്മിയും ചിത്രങ്ങള്‍ വരയ്ക്കാന്‍ കൂട്ടുചേര്‍ന്നു. കുമാരനല്ലൂര്‍ ക്ഷേത്രത്തിന് സമീപം സുന്ദരമായ വളപ്പില്‍ സ്ഥിതിചെയ്യുന്ന സ്‌കൂളില്‍ നിറയെ കളിപ്പാട്ടങ്ങളും മരങ്ങളും ചേര്‍ന്ന ഭംഗിയാര്‍ന്ന അന്തരീക്ഷമാണ്. വിവിധ ക്ലാസുകളിലായി നൂറിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്നു. അധ്യാപകരടക്കം 10 ജീവനക്കാരുമുണ്ട്.


Read Previous

സ്വർണക്കടത്ത്; ശശി തരൂർ എം.പിയുടെ പി.എ. അറസ്റ്റിൽ

Read Next

വീഡിയോ വൈറലാക്കാന്‍ കാറിന്‍റെ സീറ്റഴിച്ചുമാറ്റി കുളമൊരുക്കി യാത്ര; മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »