Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മോദിയുമായി അടുത്ത ബന്ധം, അടിയുറച്ച ബിജെപിക്കാരൻ; ജോർജ് കുര്യൻ കേന്ദ്രമന്ത്രിയായത് കഠിനവഴി താണ്ടി


കേരളത്തിൽ നിന്ന് സുരേഷ് ഗോപിക്ക് പുറമെ മൂന്നാം മോദി മന്ത്രി സഭയിൽ ഇടം നേടിയ വ്യക്തിയാണ് ബി ജെ പി സംസ്ഥാന സെക്രട്ടറി ജോർജ് കുര്യൻ. ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാൻ ആയിരുന്നു ജോർജ് കുര്യൻ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധി എന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രി സഭയിൽ സ്ഥാനം ലഭിച്ചത്.

ബി ജെ പി കേന്ദ്ര നേതൃത്വവുമായുള്ള ബന്ധം ജോർജിന് ഗുണം ചെയ്തു. നേരത്തെ ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ പദവിയും ജോർജ് വഹിച്ചിരുന്നു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ ബി ജെ പി സ്ഥാനാർത്ഥിയായിരുന്നു. യുവമോർച്ച മുതൽ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചത്.

നാട്ടകം കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ വിദ്യാർത്ഥി ജനതാ നേതാവിൽ നിന്നാണ് ജോർജിന്റെ തുടക്കം. നിലക്കൽ സമരത്തിന്റെ സമയത്ത് ജോർജ് സ്വീകരിച്ച നിലപാടിനെ തുടർന്ന് കുടുംബത്തിനകത്ത് നിന്നു പോലും വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടിവന്നു. യുവമോർച്ചയിലൂടെ ആണ് ജോർജിന്റെ വളർച്ച . ഒ രാജഗോപാൽ കേന്ദ്ര സഹമന്ത്രി ആയപ്പോൾ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി ഡൽഹിയി ലേക്ക് എത്തി. ഓഫീലർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയിരുന്ന സമയത്ത് പ്രത്യേക പരിശീലനത്തിനായി ജോർജ് കുര്യനെ അമേരിക്കയിലേക്ക് താൻ വിട്ടിട്ടുണ്ടെന്നും രാജ​ഗോപാൽ തന്നെ പറഞ്ഞിരുന്നു. ബി ജെ പി ദേശീയ നിർവാഹ സമിതി അംഗമായും സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന വക്താവായും സംഘടനാ തലത്തിൽ നിർണായ ചുമതലകൾ വഹിച്ചു.

ന്യൂന പക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ആയി ചുമതലയേറ്റ ജോർജ്ജ് കുര്യൻ ക്രൈസ്തല വിഭാ​ഗത്തെ ബി ജെ പിയോട് ചേർത്ത് നിർത്താൻ രാജ്യത്തുട നീളം നടത്തിയ പ്രവർത്തനം നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുകയും ജോർജിനോട് നേതൃത്വത്തിന് താലപര്യം കൂടുകയും ചെയ്തു. പ്രധാന മന്ത്രിയോട് എപ്പോഴും അടുത്ത ബന്ധം തന്നെയാണ് ജോർജ്ജ് കാത്തുസൂക്ഷിച്ചത്.

ദേശീയ നേതാക്കളുടെ പ്രസം​ഗം പരിഭാഷപ്പെടുത്താനുള്ള പാനലിലെ അം​ഗമായിരുന്നു. രാമജന്മഭൂമി പ്രശ്നം അടക്കം ബി ജെ പിയുടെ തീവ്രവനിലപാടുകൾക്കാെപ്പം തന്നെ യായിരുന്നു ജോർജ് കുര്യൻ. ആർ എസ് എസിനും ജോർജ്ജിനോട് താല്പര്യം ഉണ്ടായി രുന്നു. ജോർജ്ജ് കുര്യന്റെ പ്രവർത്തനങ്ങൾ എല്ലാ വിലയിരുത്തിയാണ് മൂന്നാം മോ​ദി സർക്കാരിലെ മന്ത്രി പദവി ലഭിച്ചത്. ജോർജ് കുര്യന്റെ ഭാര്യ മുൻ മിലിട്ടറി നേഴ്സാണ്. ജോർജ് കുര്യന്റെ മക്കൾ രണ്ടു പേരും വിദേശത്താണ്. ഒരാൾ എം ബി ബി എസിന് പഠിക്കുകയാണ്. കാനഡയിലാണ്.


Read Previous

മൂന്നാം മോദി സർക്കാരിൽ കേരളത്തിന് രണ്ട് സഹമന്ത്രിമാര്‍; സുരേഷ് ​ഗോപിയും, ജോര്‍ജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു

Read Next

എംപിമാരുടെ ശമ്പളം എത്രയാണെന്ന് അറിയുമോ? പോക്കറ്റിലേക്ക് വരുന്ന തുക ഇതാ,അലവൻസുകൾ വേറെയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »