Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മേയറാകും മുമ്പേ വി വി രാജേഷിന് മുഖ്യമന്ത്രിയുടെ ആശംസ; ഫോണില്‍ വിളിച്ച് പിണറായി വിജയന്‍


തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പേ, ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥി വി വി രാജേഷിനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജേഷിന് മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നു. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് വി വി രാജേഷിനെ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത്.

മുന്‍ ഡിജിപിയും ശാസ്തമംഗലം ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലറുമായ ആര്‍ ശ്രീലേഖയെ ബിജെപി പ്രധാനമായും പരിഗണിച്ചിരുന്നു. അവസാന നിമിഷം ശ്രീലേഖയുടെ പേരിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ അവസാന മണിക്കൂറുകളിലെ നാടകീയ നീക്കങ്ങള്‍ക്കൊടുവിൽ, ശ്രീലേഖയെ മറികടന്ന് രാജേഷ് നായക സ്ഥാനത്തെത്തുകയായിരുന്നു.

വി മുരളീധര പക്ഷവും ആര്‍എസ്എസും പിന്തുണച്ചതാണ് വി വി രാജേഷിന് തുണയായത്. രണ്ടാം തവണയാണ് വി വി രാജേഷ് നഗരസഭ കൗണ്‍സിലറാകുന്നത്. കൊടുങ്ങാനൂര്‍ ഡിവിഷനില്‍ നിന്നാണ് വി വി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റും, നിലവില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയുമാണ് രാജേഷ്.


Read Previous

ശബരിമല സ്വർണക്കൊള്ള; ഡി മണിയെ ഇന്ന് ചോദ്യം ചെയ്യും, പ്രവാസി വ്യവസായിയുടെ മൊഴിയിൽ അന്വേഷണം

Read Next

മുഖ്യമന്ത്രിയുടെ അടുത്ത് നിന്ന് ആര്‍ക്കെങ്കിലും ഫോട്ടോ എടുക്കാന്‍ പറ്റുമോ? സോണിയയുടെ അടുത്ത് നിന്ന് ഫോട്ടോ എടുത്താല്‍ എന്താണ് കുഴപ്പം?’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »