പിതാവുമായി സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണു, കോട്ടയം സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി


റിയാദ്: കോട്ടയം സംക്രാന്തി സ്വദേശി, സജി മന്‍സിലില്‍ സിദ്ധിഖ് മകന്‍ അസീം സിദ്ദിഖ് (48) റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. വെള്ളിയാഴ്ച രാവിലെ ഫോണില്‍ പിതാവുമായി സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

റിയാദിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്നു. ഭാര്യ മുഹ്‌മിന, മക്കള്‍: ആയിഷ, ആലിയ, ആമിന, ആദില്‍, അബ്രാര്‍ എന്നിവരോടൊപ്പം കുടുംബസമേതം റിയാദില്‍ താമസിക്കുകയായിരുന്നു.

സഹോദരനും മറ്റു ബന്ധുക്കളും റിയാദിലുണ്ട്. ഭാര്യയും മക്കളും നാട്ടിലേക്ക് തിരിച്ചു. ഷുമേസി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം കോട്ടയം സംക്രാന്തിയിലുള്ള ജുമാ മസ്ജിദില്‍ ഖബറടക്കു മെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഷാജി മഠത്തില്‍ അറിയിച്ചു.


Read Previous

സ്വാതന്ത്ര്യദിനാഘോഷവും, വിദ്യാഭ്യാസ പുരസ്‌ക്കാരവിതരണവും സംഘടിപ്പിച്ച് നവയുഗം

Read Next

സ്വാതന്ത്ര്യദിനം: 47 മുതല്‍ 24 വരെ ‘ഇന്ത്യ@78’ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സംവാദം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »