Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു; വിയോഗം മാര്‍ച്ചില്‍ വിരമിക്കാനിരിക്കെ


തിരുവനന്തപുരം: ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം ഗവ. കെഎന്‍എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ കൊമേഴ്‌സ് വിഭാഗം അസോ. പ്രഫ. ഊരുപൊയ്ക ഇടയ്‌ക്കോട് മഠത്തില്‍ കണ്ണന്‍ വീട്ടില്‍ ഡോ. പി സുബ്രഹ്മണ്യന്‍ (55) ആണ് മരിച്ചത്.

ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ക്ലാസ് എടുക്കുന്നതിനിടെ കുട്ടികളുടെ മുന്നിലാണ് കുഴഞ്ഞു വീണത്. വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആദ്യം കോളജിനു സമീപ ത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ വര്‍ഷമാണ് പി സുബ്രഹ്മണ്യം കാഞ്ഞിരംകുളം കോളജില്‍ അധ്യാപകനായി എത്തിയത്. അതിനു മുന്‍പ് വയനാട് കല്‍പറ്റ, നെടുമങ്ങാട്, ആറ്റിങ്ങല്‍ തുടങ്ങിയ ഇടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വരുന്ന മാര്‍ച്ചില്‍ വിരമിക്കാനിരിക്കെയാണ് വിയോഗം.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ വൈകീട്ട് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കാരം. കാഞ്ഞിരം കുളം ഗവ. കെഎന്‍എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നാളെ ഉച്ചയ്ക്കു ശേഷം മൃതദേഹം എത്തിക്കും.ഡോ. എന്‍ കെ രാജ സുജിതം ആണ് ഭാര്യ. വിദ്യാര്‍ഥികളായ എസ് അക്ഷയ്, എസ് ഏയ്ഞ്ചല്‍ ചക്കു എന്നിവര്‍ മക്കളാണ്.


Read Previous

ആകെ 18274 പോളിങ് സ്റ്റേഷനുകള്‍, 2055 പ്രശ്നബാധിത ബൂത്തുകള്‍; 7 ജില്ലകള്‍ ഇന്ന് വിധിയെഴുതും

Read Next

അമ്പലത്തിലെ ഉത്സവം കൂടാനെത്തി; മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയം ജീവനെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »