ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ ഡേറ്റിങിനു ക്ഷണിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തി ഓസ്കർ പുരസ്കാര ജേതാവും ഹോളിവുഡ് നടിയുമായി എമ്മ തോംപ്സൻ. വിവാഹ മോചനം നേടിയ ദിവസമാണ് ട്രംപ് വിളിച്ചതെന്നും ബ്രിട്ടീഷ് മാധ്യമമായ ദി ടെലിഗ്രാഫിനോടു അവർ വ്യക്ത മാക്കി. അന്ന് ട്രംപിന്റെ ക്ഷണം സ്വീകരിച്ച് പോയിരുന്നെങ്കിൽ അമേരിക്കയുടെ ചരിത്രം തന്നെ മാറി യേനെ എന്ന് അവർ തമാശയായി പറഞ്ഞു. ആ സമയത്ത് ഡോണൾഡ‍് ട്രംപും വിവാഹ മോചിതനായി നിൽക്കുകയാണെന്നും അവർ അഭിമുഖത്തിൽ പറയുന്നു.
‘ഞാൻ ഫോൺ എടുത്ത ഉടൻ തന്നെ അദ്ദേഹം ഡോണൾഡ് ട്രംപാണെന്നു ഇങ്ങോട്ടു പറഞ്ഞു. ഞാനാദ്യം വിചാരിച്ചത് തമാശയാണെന്ന്. എന്താണ് വേണ്ടതെന്നു ചോദിച്ചു. എന്റെ മനോഹരമായ സ്ഥലങ്ങളിൽ ഏതെങ്കിലും ഒന്നിൽ വന്നു താമസിക്കണമെന്നും ഒരുമിച്ചൊരു അത്താഴമാകാം എന്നൊരു ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോക്കിയിട്ടു തിരിച്ചു വിളിക്കാമെന്നു പറഞ്ഞ് ആ കോൾ ഞാൻ അവസാനിപ്പിച്ചു.’
എന്റെ വിവാഹ മോചനം ഔദ്യോഗികമായി അംഗീകരിച്ചു ഉത്തരവ് പുറത്തുവന്നുവെന്ന് അപ്പോഴാണ് എനിക്കു മനസിലായത്. അതിനർഥം ട്രംപ് എന്നെ പിന്തുടർന്നിരുന്നു എന്നാണ്. എന്റെ ഫോൺ നമ്പറും അദ്ദേഹം കണ്ടെത്തി. അന്ന് ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിനൊപ്പം പോയിരുന്നെങ്കിൽ അമേരിക്കൻ ചരിത്രത്തിന്റെ ഗതി മാറ്റാനുള്ള കഥ പറയാനുണ്ടാകുമായിരുന്നു’- അവർ വ്യക്തമാക്കി.
