Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘ലോകത്ത് കമ്യൂണിസം തകര്‍ന്നത് അക്രമം മൂലം’; സിദ്ധാര്‍ഥിന്റെ വീട്ടിലെത്തി ഗവര്‍ണര്‍; അന്വേഷണ പുരോഗതി നിരീക്ഷിക്കും


തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ദുരൂഹ മരണത്തില്‍ എസ്എഫ്‌ഐയുടെ പങ്ക് വ്യക്ത മാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സിദ്ധാര്‍ഥിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. മാതാപിതാക്കളുടെ ദുഃഖത്തില്‍ താനും പങ്കുചേരുകയാണ്. സിദ്ധാര്‍ഥിന്റെ മരണത്തില്‍ പിതാവ് പരാതി നല്‍കിയിരുന്നു. തുടര്‍നടപടിക്കായി പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരളത്തിലെ ചില കക്ഷികള്‍ അക്രമത്തിന് പ്രോത്സാഹനം നല്‍കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സിദ്ധാര്‍ഥിന്റെ മരണത്തില്‍ എസ്എഫ്‌ഐയുടെ പങ്ക് വ്യക്തമാണ്. കേരളത്തില്‍ അക്രമം പ്രോത്സാഹിപ്പിച്ച് ചിലര്‍ യുവാക്കളുടെ ഭാവി തകര്‍ക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ ഇതിന് കൂട്ട് നില്‍ക്കുന്നു. കേരളം പോലൊരു സംസ്ഥാനത്ത് എങ്ങനെയാണ് ഇത്രയധികം അക്രമം പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെയാണെന്നും ഗവര്‍ണര്‍ ചോദിച്ചു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഇതിനൊരു ഉദാഹരണമാണ്. കേസില്‍ മുതിര്‍ന്ന നേതാക്കളുടെ ശിക്ഷയാണ് ഹൈക്കോടതി ഉയര്‍ത്തിയത്. അക്രമം മൂലമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്യൂണിസം തകര്‍ന്നത്. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇപ്പോഴും കമ്യൂണിസം നിലനില്‍ക്കുന്നു. കേരളം സമ്പൂര്‍ണ്ണ സാക്ഷരതയടക്കമുള്ള നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കേരളം നിലപാട് എടുക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.


Read Previous

ഒ ഐ സി സി തുണയായി, ഹൃദയാഘാതം മൂലം റിയാദില്‍ മരണപെട്ട കോട്ടയം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Read Next

ക്യാമ്പസുകളില്‍ എസ്എഫ്‌ഐ അഴിഞ്ഞാട്ടം; മക്കളെ അയക്കാന്‍ രക്ഷിതാക്കള്‍ ഭയക്കുന്നു; ക്രിമിനല്‍ സംഘമാക്കി വളര്‍ത്തിയത് പിണറായി വിജയന്‍’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »