സാമുഹ്യ പ്രവര്‍ത്തകന്‍, റിയാദ് ഒ ഐ സി സി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട്‌ അബ്ദുൽ മജീദ് നിര്യാതനായി.


റിയാദ് : റിയാദിലെ അറിയപെടുന്ന സാമുഹ്യ പ്രവര്‍ത്തകനും, റിയാദ് ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡണ്ട്‌ അബ്ദുൽ മജീദ് (57) നിര്യാതനായി. അബ്ദുൽ മജീദ് മൂന്നു മാസം മുൻപ് രോഗബാധിതനായാണ് നാട്ടിലേക്ക് ചികിത്സയ്ക്ക് പോകുന്നത് അർബുദ രോഗബാധിതനായിരുന്നു. മലബാർ കാൻസർ സെൻട്രലിൽ ചികിത്സയിലായിരുന്നു

രോഗം മൂർചിച്ചതോടെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ഇന്ന് രാവിലെ 7.30നു മരണം സംഭവിക്കുകയായിരുന്നു. ഖബറടക്കം ഉച്ച കഴിഞ്ഞു 3 മണിക്ക് കണ്ണൂർ പാപ്പിനശ്ശേരി വെസ്റ്റ് ജുമാമസ്ജിദിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു.

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന അബ്ദുൽ മജീദ്, കോൺഗ്ര സിന്റെ പ്രവാസി സംഘടനായായ ഒഐസിസി യുടെ മുൻനിര പ്രവർത്തകരിൽ ഒരാളായിരുന്നു. കഴിഞ്ഞ വർഷമാണ് അബ്ദുൽ മജീദിനെ കണ്ണൂർ ജില്ലാ ഒഐസിസി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളമായി റിയാദിൽ ബിസിനസ് ചെയ്തു വരുകയായിരുന്നു.

അബ്ദുല്‍ മജീദിന്റെ നിര്യാണത്തില്‍ റിയാദ് ഓ ഐ സി സി കണ്ണൂര്‍ ജില്ലാ കമ്മറ്റിയും, റിയാദ് സെന്‍ട്രല്‍ കമ്മറ്റിയും അഗാധമായ ദുഃഖം രേഖപെടുത്തുകയും കുടുംബത്തിന്‍റെ വേദനയില്‍ ഒപ്പം നില്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു


Read Previous

ഒന്‍പത് വര്‍ഷത്തെ പ്രണയം, ഒന്നായി സ്റ്റെല്ലയും സജിത്തും; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം

Read Next

രാജ്യത്തിന്‍റെ ചന്ദ്ര സ്‌പര്‍ശത്തിന് ഒരാണ്ട്; ഇന്ന് ആദ്യ ദേശീയ ബഹിരാകാശ ദിനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »